Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനതല ട്രാൻസ്ജെൻഡർ...

സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവം കലാരത്ന പുരസ്കാരം ആലപ്പുഴ ജില്ലയ്ക്ക്

കോഴിക്കോട് : കോഴിക്കോട്  നടന്ന സംസ്ഥാനതല ട്രാൻസ്ജെൻഡർ കലോത്സവത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും പങ്കെടുത്ത ജാനകി രാജ് കലാരത്ന പുരസ്കാരം കരസ്ഥമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലയിൽ നിന്നുമുള്ള ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുത്ത സംസ്ഥാന തല കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കലാരത്ന ജാനകിരാജ് പിടിച്ചെടുത്തത്.

സെമി ക്ലാസിക്കൽ നൃത്തം, കവിത പാരായണം, കുച്ചിപ്പുടി ഭരതനാട്യം, നാടോടി നൃത്തം  എന്നീ ഇനങ്ങളിൽ   മത്സരിച്ച ജാനകിരാജ്  എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി.മൂന്നു ദിവസമായി നടന്നു വരുന്ന കലോത്സവത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ കോഴിക്കോട് എത്തി.

സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച കലോത്സവത്തിൻ്റെ സമാപന സമ്മേളനത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ.ബിന്ദു ജാനകിരാജിന് പുരസ്കാരം സമ്മാനിച്ചു. സംസ്ഥാനതലത്തിൽ  59 പോയിന്റ് നേടി ആലപ്പുഴ ജില്ലയ്ക്ക് എട്ടാം സ്ഥാനവും ലഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം: കൂട്ടായ പ്രവർത്തനത്തിലൂടെ കുറ്റമറ്റതാക്കും- മന്ത്രി വി. വാസവൻ

പത്തനംതിട്ട: വിവിധ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെ കുറ്റമറ്റ തീർത്ഥാടനം ഉറപ്പാക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി. വാസവൻ. ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് പന്തളം ഇടത്താവളത്തിൽ ചേർന്ന അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ഭക്ഷ്യസുരക്ഷാ, ലീഗൽ...

നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ : പ്രശസ്ത തമിഴ് ന‌‌ടനും തിരക്കഥാകൃത്തും സംവിധായകനുമായ കെ. ഭാഗ്യരാജ് (73) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം .75 ലേറെ സിനിമകളിൽ അഭിനയിച്ച അദ്ദേഹം 25 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു.1979-ൽ പുറത്തിറങ്ങിയ...
- Advertisment -

Most Popular

- Advertisement -