Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭാ തെരഞ്ഞെടുപ്പില്‍...

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചനയുമായി കെ സുധാകരന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നൽകി കെ സുധാകരന്‍ എംപി. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കാമെന്ന് ഹൈക്കമാന്‍ഡ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് സുധാകരനുമായി അടുത്ത ബന്ധമുള്ളവരുടെ പ്രതികരണം. സുധാകരന് പുറമെ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും മറ്റ് രണ്ട് എംപിമാരും മത്സരിക്കാന്‍ അനുമതി നേടി ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സിറ്റിങ് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. നിയമസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപട്ടികയില്‍ തന്റെ പേരുണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് സുധാകരന്‍. അദ്ദേഹത്തിന്റെ പ്രതികരണത്തിലും ഈ സൂചനകള്‍ നല്‍കുന്നു. സ്ഥാനാര്‍ഥി പട്ടികയില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല.

എന്നാല്‍ കണ്ണൂരില്‍ മത്സരിക്കാന്‍ താനുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.  മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് അറിയിച്ചിരുന്നു. മുന്നോട്ട് പോകാനായിരുന്നു നിര്‍ദേശം. ഈ തീരുമാനത്തില്‍ അവസാന നിമിഷത്തില്‍ മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല. പ്രചാരണ പരിപാടികള്‍ ആരംഭിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായും കെ സുധാകരന്‍ സൂചന നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമരങ്ങളോട് സർക്കാരിന് അസ്സഹിഷ്ണുത : വി ജെ ലാലി

ചങ്ങനാശ്ശേരി : കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം...

അമീബിക് മസ്തിഷ്‌കജ്വരം ; പത്തനംതിട്ട ജില്ലയില്‍ ശനി, ഞായര്‍ ജലമാണ് ജീവന്‍ ക്യാമ്പയിന്‍

പത്തനംതിട്ട : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക് മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ അതീവജാഗ്രതയോടെ ആരോഗ്യ വകുപ്പ്. 'ജലമാണ് ജീവന്‍' ജനകീയ ക്യാമ്പയിന്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ (ഓഗസ്റ്റ് 30, 31)...
- Advertisment -

Most Popular

- Advertisement -