Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅനധികൃത മത്സ്യബന്ധനം:...

അനധികൃത മത്സ്യബന്ധനം: നടപടി ശക്തമാക്കി

ആലപ്പുഴ: തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തോടെ പ്രജനനത്തിനായി പുഴകളിൽ നിന്നും തോടുകളിലേക്കും പാടശേഖരങ്ങളിലേക്കും ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന നാടൻ മത്സ്യങ്ങളെ ലക്ഷ്യമിട്ട് നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ ഫിഷറീസ് വകുപ്പ് ശക്തമായ നടപടി തുടങ്ങി. “ഊത്തകയറ്റം” എന്നറിയപ്പെടുന്ന ഈ പ്രജനനകാല സഞ്ചാരത്തിനിടെ വയർ നിറയെ മുട്ടകളുമായി എത്തുന്ന മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നത് മത്സ്യസമ്പത്തിന്റെ നിലനിൽപ്പിന് ഗുരുതര ഭീഷണിയാണെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

ആലപ്പുഴ ഫിഷറീസ് വകുപ്പിന്റെയും തൃക്കുന്നപ്പുഴ മത്സ്യഭവന്റെയും ആഭിമുഖ്യത്തിൽ പള്ളിപ്പാട് നാലുകെട്ടുംചിറ, 28-ഇൽ കടവ്, വീയപുരം വള്ളക്കാലുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഉൾനാടൻ മത്സ്യബന്ധന പട്രോളിംഗ് നടത്തി. മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരം തടസ്സപ്പെടുത്തി തൂമ്പിൽ വലകളും അനധികൃത കൂടുകളും സ്ഥാപിച്ച് മത്സ്യങ്ങളെ പിടിക്കുന്ന പ്രവണത സമീപകാലത്ത് വ്യാപകമായിട്ടുണ്ടെന്ന് വകുപ്പ് വിലയിരുത്തുന്നു.

കേരള ഉൾനാടൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ആക്ട്, 2010 പ്രകാരം പ്രജനനക്ഷമതയുള്ള മത്സ്യങ്ങളെയും ചെറുമത്സ്യങ്ങളെയും പിടിക്കുന്നതും മത്സ്യങ്ങളുടെ സ്വാഭാവിക സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വലകളോ മറ്റ് ഉപകരണങ്ങളോ സ്ഥാപിക്കുന്നതും കുറ്റകരമാണ്.

കൂടാതെ 20 മില്ലിമീറ്ററിൽ താഴെ കണ്ണിവലുപ്പമുള്ള വലകൾ ഉപയോഗിക്കൽ, ലൈസൻസില്ലാതെയുള്ള മത്സ്യബന്ധനം, മത്സ്യസങ്കേതങ്ങളിലെ അനധികൃത മത്സ്യബന്ധനം, വിഷം, വൈദ്യുതി, സ്‌ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള മത്സ്യബന്ധനം എന്നിവയും നിയമവിരുദ്ധമാണ്.  ഇവയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോകള്‍ പ്രചരിപ്പിക്കുന്നതും ശിക്ഷാര്‍ഹമാണ്.  ആക്ട് പ്രകാരമുള്ള കുറ്റങ്ങൾക്ക് പിഴയും തടവും ലഭിക്കാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീമദ് നാരായണീയ ത്രയാഹയജ്ഞവും പ്രതിഷ്ഠാ വാർഷികവും

തിരുവല്ല:  കൈതവന കിഴക്കേതിൽ ശ്രീഭദ്ര കാളി ക്ഷേത്രത്തിൽ   ശ്രീമദ് നാരായണീയ ത്രയാഹയജ്ഞവും പ്രതിഷ്ഠ വാർഷിക മഹോത്സവും സമാപിച്ചു. ക്ഷേത്ര തന്ത്രി തന്ത്രരത്നം ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റി അത്തം പൊങ്കാലയ്ക്ക് ദീപം തെളിയിച്ചു. മനുഷ്യർക്ക് സ്വയം...

ഉപരാഷ്ട്രപതി നാളെ തിരുവനന്തപുരം സന്ദർശിക്കും

ന്യൂഡൽഹി : ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ നാളെ (മാർച്ച് 2) ഒരു ദിവസത്തെ പര്യടനത്തിനായി തിരുവനന്തപുരത്തെത്തും.സന്ദർശന വേളയിൽ, ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം...
- Advertisment -

Most Popular

- Advertisement -