Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsസൈനികൻ പുത്തൻവീട്ടിൽ...

സൈനികൻ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട് വിട ചൊല്ലി

പത്തനംതിട്ട : ഹിമാചൽ പ്രദേശിൽ 1968 ൽ നടന്ന സൈനിക വിമാനാപകടത്തിൽ കാണാതായി 56 വർഷങ്ങൾക്ക് ശേഷം ഭൗതിക അവശിഷ്ടം കണ്ടെത്തിയ സൈനികൻ ഇലന്തൂർ ഈസ്റ്റ് ഓടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന് നാട് വിട ചൊല്ലി.
ഇന്ന് 2 ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കാരൂർ സെൻ്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം നടന്നത്. ഡോ. ഏബ്രഹാം മാർ സെറാഫിം സംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഇടവക പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലാണ് തോമസ് ചെറിയാന് അന്ത്യ വിശ്രമത്തിനുള്ള ഇടം നൽകിയത്.

വിമാനമാർഗം തിരുവനന്തപുരത്ത് എത്തിച്ചഭൗതിക ശരീരം ഇന്ന് രാവിലെ 10.30 ന് ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ കൊണ്ടു വന്ന ശേഷം തുറന്ന സൈനിക വാഹനത്തിൽ സൈനിക അകമ്പടിയോടെ വിലാപ യാത്രയായി തോമസ് ചെറിയാൻ്റെ ജ്യേഷ്ഠ സഹോദരൻ്റെ മകൻ ഷൈജു കെ. മാത്യുവിൻ്റെ ഭവനത്തിൽ കൊണ്ടു വന്നു. കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്തയുടെ കാർമികത്വത്തിൽ  ഭവനത്തിലെ ശുശ്രൂഷകൾ കഴിഞ്ഞ് 12.40 ന് ആണ് കാരൂർ പള്ളിയിലേക്ക് ഭൗതികദേഹം കൊണ്ടു പോയത്. പൂർണ സൈനിക ബഹുമതിയോടെയും മതാചാരപ്രകാരവുമായിരുന്നു സംസ്കാരചടക്കുകൾ നടന്നത്.

56 വർഷങ്ങൾക്ക് ശേഷം ഹിമാചൽ പ്രദേശിലെ റോഹ്താങ്ങിൽ നിന്നും സൈന്യം വീണ്ടെടുത്ത പൊന്നച്ചൻ എന്ന തോമസ് ചെറിയാൻ്റെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ, സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരടക്കം ആയിരങ്ങളാണ് കുടുംബ വീടായ ഓടാലിൽ വീട്ടിലും ഇലന്തൂർ മാർക്കറ്റ് ജംഷനിലും കാരൂർ പള്ളിയിലും എത്തിച്ചേർന്നത്. വ്യാപാരി വ്യവസായി സംഘടനകളും, രാഷ്ടീയ പാർട്ടി പ്രതിനിധികളും വിമുക്തഭട സംഘടനാ പ്രതിനിധികളും മൃതദേഹത്തിൽ  അന്തിമോപചാരമർപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷയരോഗമുക്ത കേരളം പദ്ധതി: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു

പത്തനംതിട്ട: ക്ഷയരോഗ നിവാരണം ലക്ഷ്യമിട്ടുള്ള ടി ബി മുക്ത ഭാരത് - ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ക്ഷയരോഗ മുക്ത പഞ്ചായത്ത് പുരസ്‌കാരങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ല കലക്ടര്‍...

തിരുവല്ലാ പബ്ലിക് സ്റ്റേഡിയം : മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു

തിരുവല്ല : തിരുവല്ലാ പബ്ലിക് സ്റ്റേഡിയം പരിസരത്തെ മാലിന്യ ശേഖരണത്തിനെതിരെ പരാതി ശക്തമാകുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ പരിശീലനത്തിന് എത്തുന്ന ക്രിക്കറ്റ് ഇൻഡോർ സമുച്ചയത്തിന് ചുറ്റുപാടുമുള്ള മാലിന്യം ശേഖരണത്തിനെതിരെയാണ് പരാതി ശക്തമാകുന്നത്. മാലിന്യം...
- Advertisment -

Most Popular

- Advertisement -