Monday, September 21, 2026
No menu items!

subscribe-youtube-channel

HomeSpiritualഇളകൊള്ളൂർ അതിരാത്രം...

ഇളകൊള്ളൂർ അതിരാത്രം 21 നു ആരംഭിക്കും

കോന്നി: ഇളകൊള്ളൂർ അതിരാത്രം 21 ഞായറാഴ്ച ആരംഭിക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അതിരാത്രം മെയ് 1 നാണ്‌ പൂർത്തിയാകുന്നത്.  2015 ൽ ഇതേ ക്ഷേത്രത്തിൽ തന്നെയാണ് സോമയാഗം നടന്നത്. അതിരാത്രത്തിന്റെ ആദ്യത്തെ 6 ദിവസം സോമയാഗം തന്നെയാകും നടക്കുക. തുടർന്നാണ് രാത്രിയിലുൾപ്പടെ തടസ്സമില്ലാതെ അതിരാത്രം നടക്കുന്നത്.

അതിരാത്രത്തിനായുള്ള യജ്ഞ ശാലകളുടെ പണി അവസാന ഘട്ടത്തിലാണ്. ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ പുറം മതിലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് യജ്ഞശാലകൾ നിർമിച്ചിരിക്കുന്നത്. ഭൂനിരപ്പിൽ നിന്ന് രണ്ടടിയിൽ കൂടുതൽ ഉയർത്തിക്കെട്ടിയ തറയിലാണ് യജ്ഞ ശാലകൾ പണിതിരിക്കുന്നത്. മേൽക്കൂര ഓല കൊണ്ട് നിർമിച്ചതാണ്. മൂന്നു ഭാഗങ്ങളായാണ് യജ്ഞ ശാലകൾ ഉള്ളത്. രണ്ടെണ്ണം ചരിഞ്ഞ കൂരകളാണ്. ഒരെണ്ണം പരന്ന മേൽക്കൂരയോട് കൂടിയുള്ളതാണ്.  യജ്ഞത്തിനായുള്ള സാധന സാമഗ്രികളുടെ സംഭരമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഉച്ചഭാഷിണികളുടെ വ്യന്യാസം നടന്നു കൊണ്ടിരിക്കുന്നു. വിവിധ ആവശ്യങ്ങൾക്കുള്ള കൗണ്ടറുകളും തയ്യാറാക്കുന്ന തിരക്കിലാണ് സംഘാടകർ.

മഹായാഗത്തിൽ പങ്കെടുക്കുന്നതിനും വഴിപാടുകൾ കഴിക്കുന്നതിനും ഭക്തർക്ക് അവസരമൊരുക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കശ്മീരിൽ രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തു

ശ്രീനഗർ : കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ലഷ്കർ ഭീകരരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു .ലഷ്കർ ഭീകരരായ ഇർഫാൻ ബഷീറും ഉസൈർ സലാമുമാണ് സുരക്ഷാ സേനയും സിആർപിഎഫും പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിൽ...

ശബരിമല മണ്ഡലപൂജ ; നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

പത്തനംതിട്ട : ശബരിമല മണ്ഡല പൂജയോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും തങ്ക അങ്കി ഘോഷയാത്രയുടെ ഭാഗമായും ഡിസംബര്‍ 25, 26 തീയതികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍.25, 26...
- Advertisment -

Most Popular

- Advertisement -