Saturday, October 31, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ പൊലീസ്...

അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ ലോക്കപ്പിൽ കയറി യൂട്യൂബറെ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്

അടൂർ : അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ നേതൃത്വത്തിൽ പ്രവർത്തകർ ലോക്കപ്പിൽ കയറി യൂട്യൂബറെ ഭീഷണിപ്പെടുത്തിയ ദൃശ്യങ്ങൾ പുറത്ത്.കഴിഞ്ഞ ജൂലൈ 11 നടന്ന സംഭവത്തിന്റെ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നത്

സമൂഹമാധ്യമങ്ങളിൽ ശ്രീനാദേവിക്കെതിരെ അപകീർത്തികരമായ പ്രചരണം നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത് .സംഘത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അടുത്ത അനുയായിയായ ഫെന്നി നൈനാനും ഉൾപ്പെട്ടിട്ടുണ്ട്.

രാജൻ ജോസഫിനെ കൊച്ചിയിൽ നിന്ന് അടൂരിലേക്കു കൊണ്ടുവന്ന പൊലീസ് ജീപ്പ് സ്റ്റേഷനിലെത്തിയപ്പോൾ തടഞ്ഞുനിർത്തിയ ശേഷം ഇയാളെ ആക്രമിക്കാൻ ശ്രമിക്കുന്നതും പിന്നീട് സെല്ലിനുള്ളിൽ കിടക്കുന്ന രാജൻ ജോസഫിനോട് സംസാരിക്കുന്നതും തട്ടിക്കയറുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ് .രണ്ടു പോലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റ സംഭവത്തിൽ അന്ന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചിന്താ ജെറോം ഡി.വൈ.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റാകും

തിരുവനന്തപുരം : യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോം ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐ.യുടെ സംസ്ഥാന പ്രസിഡന്റായേക്കും .കല്യാശേരി എംഎൽഎയും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന എം...

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം : ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തിൽ ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി...
- Advertisment -

Most Popular

- Advertisement -