Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsഹരിവരാസനം പുരസ്‌കാരം...

ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

ശബരിമല : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. അര്‍ഹമായ കരങ്ങളിലാണ് പുരസ്‌കാരം എത്തിയതെന്ന് മന്ത്രി പറഞ്ഞു. നാഗസ്വരം ജനകീയമാക്കിയതുള്‍പ്പെടെ പ്രശസ്തമായ നിരവധി അയ്യപ്പഭക്തിഗാനങ്ങള്‍ നാഗസ്വരത്തിലൂടെ തിരുവിഴ ജയശങ്കർ ജനമനസിലെത്തിച്ചുവെന്നും മന്ത്രി പറഞ്ഞു .

ഹരിവരാസനം പുരസ്‌കാരം ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമാണെന്നും നവതിയിൽ പുരസ്‌കാരം ലഭിച്ചതിൽ അതീവ സന്തോഷവാനാണെന്നും തിരുവിഴ ജയശങ്കര്‍ മറുപടി പ്രസംഗത്തിൽ പറഞ്ഞു .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അയ്യപ്പ വിഗ്രഹവും മന്ത്രി സമ്മാനിച്ചു. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം പ്രശസ്തിപ്രത്രം വായിച്ചു.

പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായ ചടങ്ങിൽ കെ യു ജനീഷ് കുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍, ശബരിമല എഡിഎം അരുണ്‍ എസ് നായര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബി സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു

കോഴഞ്ചേരി : കുമ്പനാട് കടപ്രയിലെ ബിറ്റുമിൻ ടാർ മിക്സിങ് പ്ലാസ്റ്റിൻ്റെ പ്രവർത്തനം പഞ്ചായത്ത് അധികൃതർ നിർത്തിവയ്പിച്ചു. പ്ലാൻ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ പ്ലാൻ്റിന് മുൻപിൽ നാളുകളായി സമരം നടത്തിവരികയായിരുന്നു. കഴിഞ്ഞ 25 ന് ചേർന്ന...

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം  

ആലപ്പുഴ: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തതും...
- Advertisment -

Most Popular

- Advertisement -