Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeEducationഅംഗീകാരമില്ലാത്ത സ്‌കൂളുകളിലെ...

അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ വിദ്യാർഥികളുടെ തുടർപഠനം ; പ്രത്യേക ഇളവ് ഇക്കൊല്ലം മാത്രം

തിരുവനന്തപുരം : അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് 2026 – 2027 അധ്യയന വർഷത്തേക്ക് മാത്രം ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി സി) ഇല്ലാതെ അംഗീകൃത സ്‌കൂളുകളിൽ പ്രവേശനത്തിന് സർക്കാർ പ്രത്യേക ഇളവ് അനുവദിച്ചു ഉത്തരവായി. അടുത്ത അധ്യയന വർഷം മുതൽ ഈ ആനുകൂല്യം ലഭിക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

2009ലെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമില്ലാത്ത സ്‌കൂളുകൾ പ്രവർത്തിക്കാൻ അനുമതിയില്ല. ഇത്തരം സ്‌കൂളുകളിൽ നിന്ന് ടി സി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ ഇത്തവണ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് രണ്ട് മുതൽ എട്ടാം ക്ലാസ് വരെ പ്രായത്തിന്റെ അടിസ്ഥാനത്തിലും, ഒൻപതും പത്തും ക്ലാസുകളിലേക്ക് പ്രായവും പ്രവേശന പരീക്ഷയും അടിസ്ഥാനമാക്കിയും പ്രവേശനം നൽകും.

എന്നാൽ 2027 മുതൽ ടി സി ഇല്ലാതെ പ്രവേശനത്തിന് ഇളവ് ഉണ്ടാകില്ലെന്നും, അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളെ ഈ വർഷം തന്നെ അംഗീകൃത സ്‌കൂളുകളിലേക്ക് മാറ്റിച്ചേർക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീം : അപ്പീലിന് പോകില്ല ; പുതിയ റാങ്ക് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം : കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ വീണ്ടും മേല്‍ക്കോടതിയിലേക്ക് അപ്പീലുമായി പോകാനില്ലെന്ന് സർക്കാർ.പഴയ ഫോര്‍മുല പ്രകാരം പുതുക്കിയ റാങ്ക് ലിസ്റ്റ് ഇന്നു തന്നെ പുറത്തിറക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പറഞ്ഞു....

ഓപ്പറേഷൻ മഹാദേവ് : കശ്‍മീരിൽ മൂന്നു ഭീകരരെ വധിച്ചു

ശ്രീനഗർ : ജമ്മു കശ്മീരിലെ ലിദ്‌വാസില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു .ഓപ്പറേഷൻ മഹാദേവ് എന്ന പേരിലാണ് സൈനിക ഓപ്പറേഷൻ നടക്കുന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യം പ്രദേശത്ത്...
- Advertisment -

Most Popular

- Advertisement -