Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsAmbalappuzhaബ്യൂട്ടി പാർലറിൽ ...

ബ്യൂട്ടി പാർലറിൽ  തീപിടുത്തം : ലക്ഷങ്ങളുടെ നഷ്ടം

അമ്പലപ്പുഴ : ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ആർക്കും പരിക്കില്ല. അമ്പലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്സ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ സ്ഥാപനമുടമ കഞ്ഞിപ്പാടം മുപ്പത്തിയഞ്ചിൽ ആശ സ്ഥാപനം തുറന്ന് എ.സി ഓണാക്കിയപ്പോൾ പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. തൊട്ടടുത്ത മറ്റൊരു ഗോഡൗണിലേക്കും തീ പടർന്നു.

തുടർന്ന് തകഴിയിൽ നിന്നെത്തിയ രണ്ട് യുണിറ്റ് ഫയർഫോഴ്സുദ്യോഗസ്ഥർ അര മണിക്കൂറിലധികം പണിപ്പെട്ടാണ് തീയണച്ചത്. കെട്ടിടത്തിൻ്റെ മുകൾ ഭാഗത്തായിരുന്നു തീ പിടുത്തമുണ്ടായത്.ബ്യൂട്ടി പാർലറും തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിയമർന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യ വേദി സമ്മേളനം

തിരുവല്ല : അകപ്പൊരുൾ സാഹിത്യ വേദിയുടെ പ്രതിമാസ സമ്മേളനം തിരുവല്ല വൈ എം സി എ യിൽ വച്ചു നടന്നു . പ്രൊഫ.എ ടി ളാത്തറ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അഡ്വ വി.ആർ.സുധീഷ്...

ബംഗ്ലാദേശിൽ അജ്ഞാതരുടെ ആക്രമണത്തിൽ മറ്റൊരു നേതാവിനും പരിക്കേറ്റു

ധാക്ക : ബംഗ്ലാദേശിൽ വീണ്ടും അജ്ഞാതരുടെ ആക്രമണം .എൻസിപി തൊഴിലാളി സംഘടനയായ ജാതീയ ശ്രമിക് ശക്തിയുടെ കേന്ദ്ര നേതാവായ എം.ഡി. മുത്തലിബ് ഷിക്ദാറിന് (42) ആണ് വെടിയേറ്റത്.തലയ്‌ക്ക് ​ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച...
- Advertisment -

Most Popular

- Advertisement -