Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലജന്യ രോഗപ്രതിരോധം...

ജലജന്യ രോഗപ്രതിരോധം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ – ജലമാണ് ജീവന്‍ – ജനകീയ തീവ്ര കര്‍മപരിപാടി

ആലപ്പുഴ: സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന വ്യാപകമായി ജലമാണ് ജീവന്‍ എന്ന പേരില്‍ ജനകീയ തീവ്ര കര്‍മപരിപാടി സംഘടിപ്പിക്കുന്നു. ഘട്ടം ഘട്ടമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആദ്യമായി ഈ മാസം 30, 31 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും.

സെപ്റ്റംബര്‍ എട്ട് മുതല്‍ 30 വരെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂളുകള്‍ വഴിയുള്ള ബോധവല്‍ക്കരണവും ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ രസതന്ത്ര ലാബിനോട് ചേര്‍ന്ന് ഹരിതകേരളം മിഷന്‍ സജ്ജമാക്കിയ ജലഗുണനിലവാര പരിശോധനാ സംവിധാനം കേന്ദ്രീകരിച്ച് വിപുലമായ ജല പരിശോധനയും അതിന്റെ ഫലത്തെ അടിസ്ഥാനമാക്കിയുള്ള പരിഹാര പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കും.

തുടര്‍ന്ന് സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ ഒന്ന് വരെ ജനങ്ങള്‍ ഉപയോഗിക്കുന്ന മുഴുവന്‍ കുളങ്ങളിലും ജലസ്രോതസ്സുകളിലും ശുചീകരണവും അവയില്‍ മാലിന്യം എത്തുന്ന വഴികള്‍ അടയ്ക്കലും നടക്കും.  ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തി ജനകീയ കര്‍മപരിപാടിയായാണ് ജലമാണ് ജീവന്‍ ക്യാമ്പയിന്‍ നടപ്പാക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

തിരുവല്ല: തിരുവല്ലായിൽ ജർമ്മൻ ഭാഷ പഠിക്കാൻ എത്തിയ വിദ്യാർത്ഥി തൂങ്ങി മരിച്ചു. കുമളി സ്വദേശീ അഭിജീത്ത് (21) ആണ്  തൂങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെ ആയിരുന്നു സംഭവം. തിരുവല്ലായിൽ  ജര്‍മന്‍...

Kerala Lotteries Result 04-07-2025 Suvarna Keralam SK-10

1st Prize Rs.1,00,00,000/- RP 236657 (KOLLAM) Consolation Prize Rs.5,000/- RN 236657 RO 236657 RR 236657 RS 236657 RT 236657 RU 236657 RV 236657 RW 236657 RX 236657...
- Advertisment -

Most Popular

- Advertisement -