പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ 100 ദിനകർമ്മ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച മെഴുവേലി, നെടുമ്പ്രം സ്മാർട് വില്ലജ് ഓഫീസുകൾ റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭൂമിയുടെ ന്യായവിലയിൽ ചില സ്ഥലങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായത് ഏകീകരിച്ച് പുനർ നിർണയിക്കുന്ന പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് മെഴുവേലിയിൽ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
പൊതുജനങ്ങൾ സർട്ടിഫിക്കറ്റുകൾ, ഭൂമി സംബന്ധമായ കാര്യങ്ങൾ തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്ക് ഏറ്റവും ആശ്രയിക്കുന്നത് വില്ലേജ് ഓഫീസുകളെയാണ്. വില്ലേജ് ഓഫീസ് സ്മാർട്ട് ആകുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ അബിൻ വർക്കി എംഎൽഎ അധ്യക്ഷനായി.
ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനിൽ, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി എ നെജോമോൻ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം തഥാഗത്, മെഴുവേലി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ചെയർപേഴ്സൺ ബി ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.
നെടുമ്പ്രം സ്മാർട്ട് വില്ലജ് ഓഫീസ് ഉദ്ഘാടന ചടങ്ങിൽ വർഗീസ് മാമൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ കലക്ടർ എ. നിസാമുദ്ദീൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശശികല ശ്രീകുമാർ, ആശ മോഹൻ, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.
കുറ്റൂർ വില്ലേജ് ഓഫീസിന്റെ തറക്കല്ലിടീലും മന്ത്രി നിർവഹിച്ചു. വർഗീസ് മാമൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമൻ കൊണ്ടൂർ, തിരുവല്ല സബ് കലക്ടർ പാർവതി ഗോപകുമാർ എന്നിവർ പങ്കെടുത്തു.





