Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസർക്കാരിന്റെ മദ്യനയം:...

സർക്കാരിന്റെ മദ്യനയം: കടുത്ത അതൃപ്തി അറിയിച്ച് മലങ്കര മദ്യ ലഹരി വിരുദ്ധ സമിതി

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലുള്ള വ്യതിയാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതി. ടൂറിസത്തിന്റെ പേരിൽ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പ തീരുമാനം പിൻവലിക്കണമെന്ന് കാട്ടി എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന് സമിതി നിവേദനം നൽകി.

സമിതിയുടെ കേന്ദ്ര സെക്രട്ടറി അലക്സ് മണപ്പുറത്ത്, ട്രഷറാർ ഡോ. റോബിൻ പി മാത്യു എന്നിവരാണ് കത്ത് നൽകിയത്. വിദേശികൾ കേരളത്തിലേക്കെത്തുന്നത് നാടിന്റെ ഭം​ഗി ആസ്വദിക്കാനാണ്. മറിച്ച് മദ്യപിക്കാനാണെന്ന ധ്വനി നാടിന്റെ സാംസ്ക്കാരിക പൈതൃകത്തിന് ചേരുന്നതല്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ബാറുടമകൾക്ക് വേണ്ടി കേരളത്തിന്റെ സാമൂഹിക ആരോ​ഗ്യം ബലികഴിക്കരുത്. വരുമാനത്തിനായി സർക്കാർ ബദൽ മാർ​ഗങ്ങൾ കണ്ടെത്തണം. അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാത്ത പക്ഷം സമാനചിന്താ​ഗതിക്കാരായ സംഘടനകളുമായി ചേർന്ന് സമരപരിപാടികൾ ആലോചിക്കുമെന്ന് മദ്യ ലഹരി വിരുദ്ധ സമിതി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 20-12-2025 Karunya KR-735

1st Prize : ₹1,00,00,000/- KU 500563 (MALAPPURAM) Consolation Prize ₹5,000/- KN 500563 KO 500563 KP 500563 KR 500563 KS 500563 KT 500563 KV 500563 KW 500563 KX...

ഷാരോൺ വധക്കേസ് : ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ

തിരുവനന്തപുരം : പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്‌ക്ക് വധശിക്ഷ.തട്ടിക്കൊണ്ടുപോകലിന് പത്ത് വർഷം ശിക്ഷയും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിന് അഞ്ച് വർഷം ശിക്ഷയും വിധിച്ചിട്ടുണ്ട്. മൂന്നാം പ്രതിയും ​ഗ്രീഷ്മയുടെ അമ്മാവനുമായ നിർമലകുമാരൻ നായരെ...
- Advertisment -

Most Popular

- Advertisement -