Friday, November 13, 2026
No menu items!

subscribe-youtube-channel

HomeNewsപി എസ്...

പി എസ് സി ചെയര്‍മാന്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല: കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി എസ്ഐടി

തിരുവനന്തപുരം: പി എസ് സി ചെയര്‍മാന്‍ എം ആര്‍ ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം കോടതിയെ അറിയിച്ചു. ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേട് കേസിലാണിത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെയും ഇക്കാര്യം അറിയിക്കും.രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും എം ആര്‍ ബൈജു ഹാജരായില്ല.

ഹൈക്കോടതിയിലെ കേസിലെ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നല്‍കിയത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശമെന്ന് പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. അതിനായി ബൈജുവിന്റെ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്.

ആസൂത്രണ ബോര്‍ഡ് പരീക്ഷ ഉള്‍പ്പെടെ വിവിധ പരീക്ഷകളിലും അഭിമുഖങ്ങളിലും ക്രമക്കേട് കാട്ടി സി പിഎം കാരെ നിയമിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുളളത്. പി എസ് സി അംഗങ്ങള്‍ക്കുളള പ്രത്യേക പരിരക്ഷ മറയാക്കിയാണ് റാങ്കു പട്ടിക അട്ടിമറിച്ചത്. മുൻ സര്‍ക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരാണ് പി എസ് സിയിലുളളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബി എസ് എൻ എൽ ‘സർവത്ര’ : വീട്ടിലെ വൈഫൈ ഇനി എല്ലായിടത്തും

തിരുവനന്തപുരം: വീട്ടിലെ ഫൈബർ കണക്ഷനിൽ കിട്ടുന്ന അതിവേഗ ഇന്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും വൈഫൈ ആയി കിട്ടാവുന്ന സംവിധാനം ബി.എസ്.എൻ.എൽ സംസ്ഥാനത്ത് ആരംഭിക്കുന്നു. ‘സർവത്ര’ എന്ന പേരിൽ അവതരിപ്പിക്കുന്ന ഈ പദ്ധതി ടെലികോം രംഗത്തെ...

അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണം : സുപ്രിംകോടതി

ന്യൂഡല്‍ഹി : അറസ്റ്റിനുള്ള കാരണം വ്യക്തിക്ക് എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ആരെയാണോ അറസ്റ്റ് ചെയ്യുന്നത്, അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍തന്നെ അറസ്റ്റിന്റെ കാരണം എഴുതി നല്‍കണം...
- Advertisment -

Most Popular

- Advertisement -