Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസംസ്ഥാന സ്കൂൾ...

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ  കലവൂ‍ർ ​ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എംഎൽഎമാരായ യു പ്രതിഭ, ദലീമ ജോ‍ജോ, മുഹമ്മദ് മുഹ്സിൻ എംഎൽഎ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

44 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. സാമൂഹ്യബോധം വളർത്തുന്ന 10 വിഷയങ്ങൾ ആയിരിക്കും ആദ്യ രണ്ടാഴ്ച വിദ്യാർത്ഥികളെ പഠിപ്പിക്കുക. ലഹരി തടയുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളും പഠന വിഷയമാക്കും.

കാലവർഷ കെടുതിയെ തുടർന്ന് ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ മഴയ്ക്കു സാധ്യത: 5 ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം . വരുന്ന അഞ്ച് ദിവസം അതി തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. വയനാട്, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി ഓൺലൈൻ സംവിധാനത്തിലേക്ക്

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക്.  കേരള സർക്കാരിന്റെ പൂർണ്ണ ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായി ആരോഗ്യരംഗത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പരിഷ്കരണ നടപടിയുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലെ സാമി പാലത്ത് ...
- Advertisment -

Most Popular

- Advertisement -