Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamറോഡ് മുറിച്ചു...

റോഡ് മുറിച്ചു കടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു

കോട്ടയം: എംസി റോഡിൽ കോട്ടയം പള്ളം പവർഹൗസിനു സമീപം കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. നാട്ടകം സ്വദേശി ലക്ഷ്മി വിലാസത്തിൽ ജഗദമ്മ (68) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു അപകടം.

കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് വീട്ടമ്മയെ ഇടിച്ചത്. റോഡ് മുറിച്ച് കടക്കുമ്പോൾ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നു ജഗദമ്മയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പോലീസ് മേൽ നടപടി സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ വച്ച് ട്രെയിനുകൾ കൂട്ടിയിടിച്ച് 60 പേർക്ക് പരിക്ക്

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അറുപതോളം പേർക്ക് പരിക്കേറ്റു.ചൊവ്വാഴ്ച രാത്രി നിർമാണം നടക്കുന്ന വിഷ്ണുഗഡ്–പിപൽകോടി ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ പിപൽകോടി തുരങ്കത്തിനുള്ളിലായിരുന്നു സംഭവം. തൊഴിലാളികളുമായി പോയ ട്രെയിനാണ്നിർമ്മാണ സാമഗ്രികൾ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ : ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും...
- Advertisment -

Most Popular

- Advertisement -