Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsബാങ്ക് നിക്ഷേപ...

ബാങ്ക് നിക്ഷേപ തട്ടിപ്പ് :  തറയിൽ ഫിനാൻസ് ഉടമയ്ക്ക് ഒൻപത് വർഷം തടവു ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും

പത്തനംതിട്ട : ബാങ്ക് നിക്ഷേപ തട്ടിപ്പിൽ ഓമല്ലൂർ തറയിൽ ഫിനാൻസ് ഉടമ സജി പി സാമിന് ഒൻപത് വർഷം തടവു ശിക്ഷയും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 2021 ൽ കോന്നി അരുവാപ്പുലം സ്വദേശി റെജി എന്നയാൾ നൽകിയ പരാതിയിൽ പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഓമല്ലൂർ തറയിൽ വീട്ടിൽ സജീ സാമിനെ ശിക്ഷിച്ചത് .

പരാതിക്കാരൻ്റെ ബന്ധുക്കളിൽ നിന്നും 8,70,000 രൂപയാണ് സജീ സാം വാങ്ങിയത്. സജീ സാമിനെതിരെ സമാനമായ നിരവധി പരാതികളുണ്ട്. റെജിയുടെ പരാതിയിൽ അന്നത്തെ പത്തനംതിട്ട സബ് ഇൻസ്പക്ടർ ആയിരുന്ന എസ് ഷൈജു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് സ്ഥലം മാറി വന്ന സബ് ഇൻസ്പക്ടർ സാജൻ പീറ്റർ പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

പ്രൊസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ ബി ബിന്നി ഹാജരായി. കോടതി നടപടികൾ സീനിയർ സിവിൽ പോലീസ് ഓഫീസർ മഹേഷ് കുമാർ ഏകോപിപ്പിച്ചു. കേസിൽ വാദം കേട്ട മൂന്നാം നമ്പർ പത്തനംതിട്ട ജില്ലാ & സെഷൻസ് ജഡ്ജ്, എസ് മിനിമോൾ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു : കോട്ടയം സ്വദേശിനി അറസ്റ്റിൽ

കലിഫോർണിയ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു.തൃശൂർ മണ്ണുത്തി സ്വദേശി അഞ്ജന ഹരി(35)യും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു(40)വുമാണ് കൊല്ലപ്പെട്ടത്....

നൈജറിൽ ഭീകരാക്രമണത്തിൽ 2 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

നിയാമി : ആഫ്രിക്കൻ രാജ്യമായ നൈജറില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് രണ്ട് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യൻ എംബസി . മറ്റൊരാളെ തട്ടിക്കൊണ്ടു പോയതായും എംബസി അറിയിച്ചു. ജൂലൈ 15 ന് നടന്ന ഭീകരാക്രമണത്തിലാണ് രണ്ട്...
- Advertisment -

Most Popular

- Advertisement -