Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി വൺവേ...

റാന്നി വൺവേ പാലത്തിന്റെ പണികൾ പുനഃരാരംഭിച്ചു

റാന്നി:  പണികൾ മുടങ്ങികിടന്ന റാന്നി വൺവേ പാലത്തിന്റെ ജോലികൾ തുടങ്ങി. റാന്നി എംഎൽഎ പഴകുളം മധുവിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും യു ഡി എഫ് നേതാക്കളും, പൊതു പ്രവർത്തകരും എത്തി നിർമ്മാണ പ്രവർത്തനങ്ങൾ  വിലയിരുത്തി.

കഴിഞ്ഞ 7 വർഷം മുൻപ് രാജുഏബ്രഹാം എം എൽ എയുടെ കാലത്ത് പ്രാരംഭ നടപടി തുടങ്ങിയെങ്കിലും പണി പൂർത്തികരിച്ചിരുന്നില്ല, പിന്നീട്  വന്ന  പ്രമോദ് നാരായണൻ എം എൽ എ യുടെ പരിശ്രമഫലമായി നദിയിലെ തൂണുകളടക്കം പകുതിയിൽ അധികം പാലത്തിന്റെ ജോലികൾ പൂർത്തികരിച്ചിരുന്നു.

പാലം നിർമ്മാണം നിലച്ചതോടെ നാട്ടിൽ പാലം നിർമ്മാണം ചർച്ചയായത് പരിഹരിക്കാൻ കഴിഞ്ഞ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് മുൻപ് മുൻ എംഎൽഎ പ്രമോദ് നാരായൺ ശ്രമിച്ചങ്കിലും പൂർണ്ണമാക്കാൻ കഴിഞ്ഞില്ല. റാന്നി പെരുമ്പുഴ കടവിൽ നിന്നുള്ള സമീപന പാതബ്ലോക്ക് പടിവരെയെത്തുന്നത് വരെ സ്വകാര്യ വ്യക്തികളിൽ നിന്ന് വാങ്ങിയതിൻ്റെയും, ഉപാസന കടവിലെ സമീപന പാതക്കുള്ള സ്ഥലത്തിൻ്റെ പണവും നൽകിയിരുന്നു.

റാന്നി പെരുമ്പുഴ കടവിൽ ആറോളം കേഡറുകളും പണി തീർന്നിരുന്നു. ബാക്കി നദിക്ക് മുകളിലുള്ള സ്പാൻ അടക്കമുള്ള ജോലികളാണ് ഇനിയുള്ളത്. നിർമ്മാണം മുടങ്ങിയതിനു -പിന്നാലെ കരാറുകാരനെ നീക്കം ചെയ്യുകയും, പുതിയതായി എസ്റ്റിമേറ്റ് തുക പുനർനിർണ്ണയിച്ച്  ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്‌സ് സൊസൈറ്റിക്ക് നൽകിയത്.

പാലത്തിൻ്റെ സമീപന റോഡിനു പണം നല്കിസ്ഥലം ഏറ്റെടുക്കുന്നതിനു കാലതാമസം നേരിട്ടതാണ് പണികൾ വൈകിയത്. നദിയിൽ 3 തൂണുകളുടെ പണികൾ തീർന്നെങ്കിലും, പേട്ട കരയിൽ ചെറിയ 2 തൂണുകൾ കൂടി പണിയാനുണ്ട്. ഇതും കൂടീ പൂർത്തീകരിച്ചാൽ പാലം യാഥാർത്ഥ്യത്തിൽ എത്തുമെന്നാണ് റാന്നി നിവാസികളുടെ ആശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാലയങ്ങളിൽ ഓണ അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണ അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ.എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിൽ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും.ഹയർ സെക്കന്‍ററി ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 14നാണ് തുടങ്ങുക.20ന്...

2765 കോടി രൂപയുടെ ലോകബാങ്ക് സഹായം കാർഷിക മേഖലയ്ക്ക് കുതിപ്പ് നൽകും-കൃഷി മന്ത്രി പി.പ്രസാദ്

ആലപ്പുഴ: കാർഷിക മേഖലയ്ക്ക് 2765 കോടി രൂപയുടെ ലോകബാങ്ക് സഹായം ലഭിക്കുന്നതിനുള്ള അന്തിമാനുമതി ലഭിച്ചതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഇത്രയും വലിയ നിക്ഷേപം കേരളത്തിൻറെ കാർഷിക വിപണിക്ക് ശക്തി പകരും.ഇതിൽ...
- Advertisment -

Most Popular

- Advertisement -