Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുട്ടികൾക്കായി പ്രസിദ്ധീകരിച്ച...

കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് കഥാപുസ്തകം പ്രകാശനം

കോട്ടയം : എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി കുട്ടികൾക്കായി പ്രസിദ്ധീകരിച്ച ഭഗത് സിംഗ് ചിത്രകഥാപുസ്തകം സാഹിത്യ പ്രവർത്തക സഹകരണ സംഘം ഹാളിൽ പ്രചോദന സംസ്ഥാന കൺവീനറും ആഗസ്റ്റ് പബ്ലിഷിംഗ് ഹൗസ് മാനേജരുമായ  മിനി കെ ഫിലിപ്പ് പ്രകാശനം ചെയ്തു. പുതുതലമുറയിൽ ജീവിത മാതൃകകൾ പരിചയപ്പെടുത്താനും വായനയെ പ്രോത്സാഹിപ്പിക്കാനുമുള്ള ഉദ്യമം അഭിനന്ദനാർഹമാണ് എന്ന് പുസ്തകം പ്രകാശനം ചെയ്തു മിനി കെ ഫിലിപ്പ് പറഞ്ഞു.

സമൂഹത്തിനായി ജീവൻ സമർപ്പിക്കാൻ തയ്യാറായ ഭഗത് സിംഗിനെ വിദ്യാർഥികൾക്കിടയിൽ അവതരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അവർ പറഞ്ഞു. സംസ്ഥാന സെകട്ടറി ആർ അപർണ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡൻ്റ് എസ് അലീന, അകിൽ മുരളി, എഐഡിഎസ്ഒ ആർട്ടിസ്റ്റ് ടീം കൺവീനർമാരായ അജിത് ആർ, ആമി എസ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന ഇടഞ്ഞ് പാപ്പാനെ ആക്രമിച്ചു

മലപ്പുറം : കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു. മുത്തങ്ങയിൽ നിന്നെത്തിച്ച കുഞ്ചു എന്ന കുങ്കിയാനയാണ് പാപ്പാൻ ചന്തുവിനെ എടുത്തെറിഞ്ഞത്.കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30-ഓടെയായിരുന്നു...

ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനുനേരെ ആക്രമണം

വയനാട് : വയനാട്ടില്‍ നിന്നും ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കെ എസ്ആര്‍ടിസി ബസിനുനേരെ കുടകില്‍ ആക്രമണം. തോക്കുമായി കാറില്‍ എത്തിയാളാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഗോണിക്കൊപ്പയ്‌ക്കു സമീപം പൊന്നമ്പേട്ടില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ബസ് കാറില്‍ തട്ടിയെന്നാരോപിച്ചായിരുന്നു...
- Advertisment -

Most Popular

- Advertisement -