Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryലഹരി എന്ന...

ലഹരി എന്ന മഹാവിപത്തിനെ തൂത്തെറിയാന്‍ ഒരുമയോടെ മുന്നോട്ടിറങ്ങാം: ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍

ചങ്ങനാശ്ശേരി: ഇക്കാലഘട്ടത്തില്‍ ലഹരി എന്ന മഹാവിപത്ത് നമ്മുടെ സമൂഹത്തില്‍ നിന്ന് തൂത്തെറിയാന്‍ നമ്മള്‍ക്കെല്ലാവര്‍ക്കും ഒരുമയോടെ മുന്നോട്ടിറങ്ങാമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ പ്രസ്താവിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ആത്മത കേന്ദ്രത്തിന്റെയും കെ.സി.ബി.സി  മദ്യവിരുദ്ധ സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച *’ലഹരിക്കെതിരെ എന്റെ കയ്യൊപ്പ്’* എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരി എന്ന മഹാവിപത്തിനെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കാന്‍ എല്ലാവരുടെയും കൂട്ടുത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും, ഇതിന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചങ്ങനാശ്ശേരി എം.എല്‍.എ ബിനു ജോബ് ചടങ്ങില്‍ മുഖ്യ സന്ദേശം നല്‍കി. ലഹരിക്കെതിരെ കൈകോര്‍ക്കാന്‍ ആബാലവൃദ്ധം ജനങ്ങളും മുന്നോട്ട് വരണമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി ആഷാദ് എസ്. ലഹരിവിരുദ്ധ സന്ദേശവും എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ ആദര്‍ശ് ജി.എല്‍. ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.

ചടങ്ങില്‍ ചങ്ങനാശ്ശേരി മുനിസിപ്പല്‍ ചെയര്‍മാന്‍ ജോമി ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, ഫാ. ജിന്‍സ് ചോരേട്ട് ചാമക്കാല, ഫാ. ജോസഫ് വാണിയപുരയ്ക്കല്‍, ഫാ. സാവിയോ മാനാട്ട്, ജയ് കെ. ജോസഫ്, ശ്രീമതി സീന,  രാംസേ, ജെ.ടി. തോമസുകുട്ടി മണക്കുന്നേല്‍, ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, സണ്ണിച്ചന്‍ ജോസഫ്, മേരിക്കുട്ടി പാറക്കടവില്‍, ജെമിനി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ തെരുവ് നാടകം അവതരിപ്പിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാരിസ് ഒളിംപിക്സിനു ഗംഭീര തുടക്കം

പാരീസ് : ഒളിംപിക്‌സ് 2024 ന് പാരീസിൽ ഗംഭീര തുടക്കം. പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടു. ഒളിമ്പിക് ദീപശിഖയെ ഒസ്റ്റർലിസ് പാലത്തിൽ ഫ്രാൻസിന്റെ...

പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗംനിയന്ത്രിക്കണമെന്ന് എനര്‍ജി മാനേജ്മെന്റ് സെന്റര്‍

പത്തനംതിട്ട :പീക്ക് സമയത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം  ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കൂടിയ നിരക്കില്‍ വൈദ്യുതി കേരളത്തിന് പുറത്തുനിന്നും വാങ്ങേണ്ട സാഹചര്യമാണുള്ളത്. അതിനാൽ പീക്ക് സമയത്തെ ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് എനര്‍ജി മാനേജ്മെന്റ്...
- Advertisment -

Most Popular

- Advertisement -