Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസൈബറാക്രമണം :...

സൈബറാക്രമണം : അർജുന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കോഴിക്കോട് : അർജുന്റെ കുടുംബത്തിന് നേരെ നടക്കുന്ന സൈബർ ആക്രണമണത്തിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തു കൊണ്ടാണ് പോലീസ് കേസെടുത്തത് . സാമുദായിക സ്പർദ്ദ വളർത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ച് അർജുന്റെ സഹോദരി അഞ്ജു സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചേവായൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.

ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം രംഗത്തെത്തിയതിനെ തുടർന്നാണ് സൈബർ ആക്രണം ഉണ്ടായത്.കുടുബത്തിന്‍റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു

അതേസമയം,അര്‍ജുന്റെ കുടുംബത്തെ വേട്ടയാടരുതെന്നും സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്നും മനാഫ് അവശ്യപ്പെട്ടിരുന്നു. എന്തന്വേഷണം വേണമെങ്കിലും നടത്താമെന്നും കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം കുടുംബത്തിന് എന്തെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും മനാഫ് പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം ; ഹൈക്കോടതി

കൊച്ചി : സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറികൾ പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ളതല്ലെന്ന് ഹൈക്കോടതി. പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി.പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം...

കാലവര്‍ഷം ശക്തമാകുന്നു : എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുന്നു. ഇതിന്റെ ഫലമായി  എറണാകുളം മുതല്‍ കാസര്‍കോട് വരെ തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,...
- Advertisment -

Most Popular

- Advertisement -