Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsറോഡിൽ കേക്ക്...

റോഡിൽ കേക്ക് മുറിച്ച് പിറന്നാളാഘോഷം : ഒന്നാം പ്രതി അറസ്റ്റിൽ

പത്തനംതിട്ട : റോഡിൽ കേക്ക് മുറിച്ച്  പിറന്നാളാഘോഷം നടത്തിയ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. 20 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . വാഹനഗതാഗതം തടസ്സപ്പെടുത്തിയും ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചും പൊതുനിരത്തിൽ ആഘോഷം നടത്തിയതിനാണ് കേസെടുത്തത്. വെട്ടിപ്രം പൂവൻപാറ സ്വദേശി ഷിയാസ് ആണ് സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി 9.15 ന്  സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ഗതാഗത തടസം സൃഷ്ടിച്ച് ജന്മദിനം ആഘോഷിച്ചത്.

ഏറെ സമയം പൊതുവഴി തടഞ്ഞ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ പരാതിപ്പെട്ടതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്. ഐ. ജിനുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  ഷിയാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

ഇയാളുടെ സുഹൃത്തുക്കളായ അജിൻ, ശ്യം തുടങ്ങി സംഘത്തിലുണ്ടായിരുന്ന ഇരുപതോളം പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടയ്ക്കും

ആലപ്പുഴ : ഹരിപ്പാട് റെയില്‍വേ സ്റ്റേഷന് തെക്കു വശമുള്ള  ലെവല്‍ ക്രോസ്  നമ്പര്‍ 124 (ഹരിപ്പാട് സൗത്ത് ഗേറ്റ് ) നവംബര്‍ നാലിന് രാവിലെ എട്ടു മുതല്‍ നവംബര്‍ എട്ടിന്  വൈകിട്ട് ആറ്...

ഓണക്കാലയാത്ര :  വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

തിരുവനന്തപുരം: ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസമേകി ബംഗളൂരു–എറണാകുളം വന്ദേഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു. നിലവിലെ എട്ട് കോച്ചുകളിൽനിന്ന് 16 കോച്ചുകളായാണ് എണ്ണം ഉയർത്തിയത്. തിങ്കളാഴ്ച മുതൽ പുതിയ ക്രമീകരണത്തോടെ സർവീസ് ആരംഭിക്കും. വന്ദേഭാരതിന്റെ...
- Advertisment -

Most Popular

- Advertisement -