Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsമഴ കുറയുന്നു...

മഴ കുറയുന്നു ; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി തുടങ്ങി അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്. മറ്റു ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ല.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 – 40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇതോടൊപ്പം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ അതിശക്ത ചുഴലിക്കാറ്റ് ‘ഓർണബ്’ സ്ഥിതി ചെയ്യുന്നതായി കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

ഇന്ന് വൈകിട്ടോടെ ചുഴലിക്കാറ്റ്  വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് 28-ന് ഉച്ചയ്ക്ക് മുമ്പ് ആന്ധ്രാപ്രദേശ് – യാനം തീരങ്ങൾക്കിടയിലൂടെ, ബാപട്‌ലക്കും വിശാഖപട്ടണത്തിനും ഇടയിൽ,  പരമാവധി വേഗം മണിക്കൂറിൽ 140 കിലോമീറ്റർ വരെ അതിശക്തമായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്കും വീണ നായർക്കും വോട്ടർ പട്ടികയിൽ പേരില്ല

കോട്ടയം : ട്വന്റി-20 സ്ഥാനാർഥി ലക്ഷ്മിപ്രിയയ്ക്ക് പിന്നാലെ വീണ നായരുടെ പേരും വോട്ടർ പട്ടികയിൽ ഇല്ല. ഇക്കാരണത്താൽ ഇരുവർക്കും മത്സരിക്കാൻ കഴിയില്ല.  പെരുമ്പാവൂർ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന...

അച്ചൻകോവിലാറ്റിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പത്തനംതിട്ട : ഓമല്ലൂർ ചീക്കനാൽ കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം .ഓമല്ലൂർ ആര്യഭാരതി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ഇലവുന്തിട്ട സ്വദേശി ശ്രീശരൺ, ചീക്കനാൽ സ്വദേശി ഏബല്‍ എന്നിവരാണ് മരിച്ചത്...
- Advertisment -

Most Popular

- Advertisement -