Sunday, July 26, 2026
No menu items!

subscribe-youtube-channel

HomeNewsKochiജനതാദൾ (എസ്)...

ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു

കൊച്ചി: ജനതാദൾ (എസ്) കേരളഘടകം ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിൽ ലയിക്കുന്നു. കേരളത്തിൽ ഇടതുമുന്നണിക്കൊപ്പം നിൽക്കുന്ന ജനതാദൾ (എസ്) ദേശീയതലത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ സാഹചര്യത്തിലാണ് ദേശീയ പാർട്ടിയുമായി ബന്ധം ഉപേക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് സ്പീക്കർ എ.എൻ. ഷംസീറിനു ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് കത്തു നൽകി.

ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളുമായുള്ള ലയന സമ്മേളനം 17-ന് രാവിലെ 10-ന് എറണാകുളത്ത് നടക്കും. ചക്രമാണ് ചിഹ്നമായി തിരഞ്ഞെടുപ്പ്‌ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പകുതി പച്ചയും പകുതി വെള്ളയുമാണ് പതാക. കർഷകത്തൊഴിലാളി ഐക്യം, സോഷ്യലിസ്റ്റ് ആശയധാര, പരിസ്ഥിതി സംരക്ഷണം എന്നിവയാണ് പതാകയിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ.

2022 സെപ്റ്റംബറിൽ ചേർന്ന ജനതാദൾ (എസ്) പാർട്ടിയുടെ, ദേശീയ സമ്പൂർണ സമ്മേളനം അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ നിലപാടിനു വ്യത്യസ്തമായി പാർട്ടി കർണാടകയിൽ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുകയും കേന്ദ്രമന്ത്രിസഭയിൽ പങ്കാളികളാകുകയും ചെയ്തതാണ്  നിലപാടിൽ മാറ്റം വരാൻ കാരണമായതെന്ന്  മാത്യു ടി. തോമസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച്  ജനറൽ കണ്‍വന്‍ഷന്‍ 19 മുതൽ  തിരുവല്ലയിൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷൻ 19  മുതൽ 26 വരെ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ നടക്കും....

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യൂതി തൂണിൽ ഇടിച്ച് ചികിത്സയിലിരുന്ന എടത്വ സ്വദേശിയായ യുവാവ് മരിച്ചു 

ആലപ്പുഴ: അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ ആനപ്രമ്പാല്‍ വെട്ടുതോട് പാലത്തിന് സമീപം റോഡിന്റെ വളവില്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യൂതി തൂണിൽ  ഇടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എടത്വ കളങ്ങര കോട്ടവിരുത്തില്‍...
- Advertisment -

Most Popular

- Advertisement -