Friday, July 17, 2026
No menu items!

subscribe-youtube-channel

HomeNewsലഹരി മാഫിയയെ...

ലഹരി മാഫിയയെ പൂട്ടാൻ ‘ജനജാഗ്രത പോർട്ടൽ’ആരംഭിക്കുമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം : ലഹരിമരുന്ന് വില്പനയെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി കൈമാറാനും, ലഹരിവിമോചന-കൗൺസിലിങ് സഹായങ്ങൾക്ക് രജിസ്റ്റർ ചെയ്യാനുമായി മയങ്ങില്ല കേരളം പദ്ധതിയുടെ ഭാഗമായി ‘ജനജാഗ്രത പോർട്ടൽ’ ജൂലൈ ഒന്ന് മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി എം ലിജു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിൽ തന്നെ ഇത്തരമൊരു ഡിജിറ്റൽ സംവിധാനം ആദ്യമാണ്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും അവരുടെ പൂർണ സുരക്ഷിതത്വം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലഹരിമരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ആധുനികവല്ക്കരിച്ച എൻഫോഴ്‌സ്‌മെന്റ് പദ്ധതിയായ ‘ഓപ്പറേഷൻ തണ്ടർ’ പുനരാരംഭിച്ചതായും മന്ത്രി പറഞ്ഞു. വ്യാജകള്ളിന്റെ ഉല്പാദനവും വിതരണവും തടയാൻ ‘ഓപ്പറേഷൻ ശുദ്ധി’ എന്ന പേരിൽ കർശന പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അതിർത്തി ചെക്ക് പോസ്റ്റുകളിൽ അഴിമതി ഒഴിവാക്കാൻ സത്യസന്ധരായ ഉദ്യോഗസ്ഥരെ പുനർവിന്യസിക്കും. ഘട്ടഘട്ടമായി മദ്യോപയോഗം കുറച്ചുകൊണ്ടുവരികയും ലഹരി പൂർണമായും ഇല്ലാതാക്കുകയുമാണ് സർക്കാരിന്റെ പ്രഖ്യാപിത നയം.

സർക്കാർ അധികാരമേറ്റ ശേഷം സംസ്ഥാനത്തുടനീളം നടത്തിയ ശക്തമായ പരിശോധനകളിൽ 14,722 കേസുകളാണ് ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട 1,422 എൻ.ഡി.പി.എസ് (NDPS) കേസുകളും, 2,292 അബ്കാരി കേസുകളും ഉൾപ്പെടുന്നു. പുകയില ഉല്പ്പന്നങ്ങളുടെ നിയമവിരുദ്ധ വില്പ്പനയുമായി ബന്ധപ്പെട്ട് 118 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പ് രൂപം നൽകിയ സമഗ്ര ക്യാമ്പയിനാണ് ‘മയങ്ങില്ല കേരളം’. ഓപ്പറേഷൻ തണ്ടറിലൂടെ ലഹരി കടത്തിന്റെ ഉറവിടങ്ങൾ ഇല്ലാതാക്കുക, സ്‌കൂളുകളിൽ ആന്റി-നാർക്കോട്ടിക് ക്ലബുകൾ വിപുലീകരിക്കുകയും പ്രത്യേക പരിശീലനം സിദ്ധിച്ച 31 ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുകയും ചെയ്യുക, നിലവിലുള്ള 14 കേന്ദ്രങ്ങൾക്ക് പുറമെ, സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുക എന്നിവ ക്യാമ്പയിന്റെ ഭാഗമാണ്. ലഹരിമുക്തരാകുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ കായിക-സാമൂഹ്യ സംഘടനകളെ ഏകോപിപ്പിച്ച് വ്യക്തിഗത പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിഎൽഒമാരുടെ ഇൻസെന്റീവ് വെട്ടിക്കുറച്ചിട്ടില്ല: വാർത്ത അടിസ്ഥാന രഹിതം- മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി പ്രവർത്തിക്കുന്ന ബിഎൽഒ മാരുടെ ഇൻസെന്റീവ് സംസ്ഥാനം വെട്ടികുറച്ചതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സമ്പൂർണ വോട്ടർ പട്ടിക...

വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു

അയിരൂർ : ചെറുകോൽപ്പുഴ ഹിന്ദുമത മഹാമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ 171-ാമത് ജയന്തി ആഘോഷിച്ചു. ഗണപതി ഹോമം,സഹസ്രനാമജപം പുഷ്പാർച്ചന, ഭാഗവത പാരായണം എന്നിവ നടന്നു. പുഷ്പാർച്ചനക്ക് മഹാമണ്ഡലം വൈസ് പ്രസിഡൻ്റുമാരായ മുൻ എം എൽ എ...
- Advertisment -

Most Popular

- Advertisement -