Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുടിശ്ശിക :...

കുടിശ്ശിക : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി

കോട്ടയം: 138 കോടി രൂപയുടെ കുടിശ്ശിക കൊടുത്തുതീര്‍ക്കാത്തതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നു വിതരണം കമ്പനികള്‍ നിര്‍ത്തി. ഇതോടെ പാവപ്പെട്ട രോഗികള്‍ ദുരിതത്തിലായി. വിവിധ മരുന്നു കമ്പനികള്‍ ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജിലേക്ക് മരുന്നുവിതരണം ചെയ്യുന്നുണ്ട്.

എന്നാല്‍ ഇവര്‍ക്ക് മരുന്നിന്റെ വില കരാര്‍ അനുസരിച്ച് സര്‍ക്കാര്‍ യഥാസമയം നല്കുന്നില്ല. ഇതാണ് പ്രതിസന്ധിക്കു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടെ ഇവിടെ ചികിത്സ തേടിയെത്തുന്ന തികച്ചും പാവപ്പെട്ട രോഗികള്‍ ബുദ്ധിമുട്ടിലായി

കോട്ടയം ജില്ലയ്‌ക്കു പുറമെ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള രോഗികളും ഇവിടെ ചികിത്സക്കെത്തുന്നു. മികച്ച ഡോക്ടര്‍മാരും നല്ല ചികിത്സയും ലഭിക്കുമെന്നുള്ള വിശ്വാസമാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.

എന്നാല്‍ മരുന്നു മാത്രം ലഭ്യമല്ല. അതു കൊണ്ട് മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങുവാന്‍ ഡോക്ടര്‍മാര്‍ കുറിച്ചു കൊടുക്കുകയാണ് പതിവ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികള്‍ മരുന്നു വാങ്ങുവാന്‍ നിവൃത്തിയില്ലാതെ തിരികെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ടു ജില്ലകളില്‍  യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ...

ആർദ്ര ചാരിറ്റബിൾ സൊസൈറ്റിയ്ക്ക് എസ്.ബി.ഐയുടെ സി.എസ്.ആർ ഫണ്ട്

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സേവന വിഭാ​ഗമായ ആർദ്ര ചാരിറ്റബിൾ സൊസൈറ്റിക്ക് ആംബുലൻസ് വാങ്ങുന്നതിനുള്ള തുക എസ് ബി ഐ സി എസ് ആർ ഫണ്ടിൽ നിന്ന് കൈമാറി. ആർദ്രയുടെ 25ാം...
- Advertisment -

Most Popular

- Advertisement -