Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsആറ്റിലേക്ക് ചാടിയ...

ആറ്റിലേക്ക് ചാടിയ യുവാവ്  രക്ഷപെട്ടു

കോന്നി : സുഹൃത്തിനോട് വിഡിയോ എടുക്കാൻ പറഞ്ഞ ശേഷം ആറ്റിലേക്ക് ചാടിയ യുവാവ് അര കിലോ മീറ്റർ ഒഴുകി വള്ളിപ്പടർപ്പിൽ പിടിച്ചു കിടന്നു രക്ഷപെട്ടു. തണ്ണിത്തോട് എലിമുള്ളും പ്ലാക്കൽ മാങ്കീഴിൽ വീട്ടിൽ  സുധി (19) ആണ് മുണ്ടോമുഴി പാലത്തിൽ നിന്ന് ഇന്ന് വൈകിട്ട് 3 ന് കല്ലാറിലേക്ക് ചാടിയത്.

വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്കൂബാ ടീം എത്തി തിരച്ചിൽ നടത്തുന്നതിനിടെയാണ് ചാടിയ സ്ഥലത്ത് നിന്ന് അര കിലോമീറ്റർ അകലെ പേരുവാലിയിൽ വള്ളിപ്പടർപ്പിൽ പിടിച്ചു കിടക്കുന്നത് കണ്ടത്.

തുടർന്ന് ഫയർഫോഴ്സ് എത്തി രക്ഷപെടുത്തി കരയ്ക്ക് എത്തിച്ച ശേഷം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇയാൾ നദിയിലേക്ക് ചാടുമെന്ന് അറിയില്ലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിൽ കെസി വേണുഗോപാല്‍  മത്സരിക്കുമെന്ന് സൂചന

ആലപ്പുഴ : എംപിയും സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെസി വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്വന്തം തട്ടകമായ ആലപ്പുഴയില്‍ നിന്നാവും വേണുഗോപാല്‍ മത്സരിക്കുക. ഇതിന് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായുമായാണ്...

ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ്

ധാക്ക : 2024ൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ബംഗ്ലാദേശിന്റെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നു.തിരഞ്ഞെടുപ്പിനൊപ്പം ഭരണഘടനയിൽ ചില മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിൽ ഹിതപരിശോധനയും നടത്തുന്നുണ്ട്.പുതിയ ബംഗ്ലദേശിന്റെ പിറന്നാൾ ആണെന്ന് വോട്ട് രേഖപ്പെടുത്തിയതിനുപിന്നാലെ ഇടക്കാല സർക്കാരിന്റെ...
- Advertisment -

Most Popular

- Advertisement -