Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചാവ് കൈവശം...

കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനും രണ്ട് യുവാക്കളെ പിടികൂടി

റാന്നി : കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം സൂക്ഷിച്ചതിനും രണ്ട് യുവാക്കളെ റാന്നി പോലീസ് പിടികൂടി. ഐത്തല മങ്കുഴി മുക്കിൽ ഇന്ന് ഉച്ചക്ക് ഒന്നരയോടെ എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ്  3 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.

റാന്നി  കരികുളം തേമ്പാറ കുഴി വീട്ടിൽ ശരത്ത് (30)ആണ് കഞ്ചാവുമായി അറസ്റ്റിലായത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന റാന്നി ആനത്തടം മനു (27) കഞ്ചാവ് ഉപയോഗിച്ചതിന് അറസ്റ്റിലായി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിൽ പോലീസ് സ്റ്റേഷനുകളുടെയും ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്റ്റേഷനിൽ നിന്ന് ഏഴുചാക്ക് ഹാൻസ് കടത്തി : പോലീസുകാരന് സസ്പെൻഷൻ

കൽപ്പറ്റ : സുൽത്താൻ ബത്തേരി സ്റ്റേഷനിൽ സൂക്ഷിച്ച 7 ചാക്ക് ലഹരി വസ്തുക്കൾ കാണാതായ സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ .സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾ നിലവിൽ...

ഭൂ പതിവിനുള്ള വരുമാന പരിധി വർദ്ധിപ്പിച്ചു – റവന്യൂ മന്ത്രി

തിരുവനന്തപുരം : സൗജന്യമായി ഭൂമി പതിച്ചു നൽകുന്നതിനുള്ള വരുമാന പരിധി നിലവിലുള്ള ഒരു ലക്ഷം രൂപയിൽ നിന്നും രണ്ടര ലക്ഷം രൂപയായി വർദ്ധിപ്പിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. 2013 ലാണ്...
- Advertisment -

Most Popular

- Advertisement -