Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsഗുണ്ടാ ആക്രമണങ്ങൾ:...

ഗുണ്ടാ ആക്രമണങ്ങൾ: ഓപ്പറേഷൻ ആഗുമായി കേരള പോലീസ്

തിരുവനന്തപുരം : ഗുണ്ടാ ആക്രമണം വ്യാപകമായതോടെ സംസ്ഥാനമൊട്ടാകെ പൊലീസ് റെയ്ഡ്. ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. കാപ്പ ചുമത്തിയവർ ,പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളവർ,വിവിധ ക്രിമിനൽ കേസിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങിയവർ തുടങ്ങിയവരുടെ വീടുകൾ കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്.

ഗുണ്ടകൾക്ക് സഹായം ചെയ്യുന്നവർ, സാമ്പത്തികമായി സഹായിക്കുന്നവർ എന്നിവരെ കണ്ടത്തുന്നതും ഓപ്പറേഷൻ ആഗിന്റെ ലക്ഷ്യമാണ് .കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് തുടർച്ചയായി വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ നടന്നിരുന്നു. ഗുണ്ടാ സംഘങ്ങളെ തടയാൻ പൊലീസ് നടപടികൾ സ്വീകരിക്കുന്നില്ലെന്ന വിമർശനങ്ങൾ ഉയർന്നതോടെയാണ് അടിയന്തര നടപടികൾ സ്വീകരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തി

ന്യൂഡൽഹി: കത്തോലിക്കാ സഭയിലെ സീറോ മലബാർ സഭാ ബിഷപ്പുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച‌ നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ...

വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പത്തനംതിട്ടയില്‍ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവ സമയത്ത് വീട്ടിൽ മരുമകളും...
- Advertisment -

Most Popular

- Advertisement -