Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമലയോര മേഖലകളില്‍...

മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മലയോര മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം. മലയോര മേഖലകളിലെ മണ്ണില്‍ ഗണ്യമായ അളവില്‍ ജലാംശം വര്‍ധിച്ചതിനാല്‍, റാന്നി, കോന്നി തുടങ്ങിയ മലയോര താലൂക്കുകളിലും മറ്റ് താലൂക്കുകളിലെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കുള്ള സാധ്യതയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളിലേക്കും കുന്നിന്‍ചെരിവുകളിലേക്കും അനാവശ്യ യാത്ര ഒഴിവാക്കണം.

മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും പ്രളയബാധിത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മുന്‍കൂട്ടി സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ നിര്‍ബന്ധമായും മാറണം. പുഴകള്‍, തോടുകള്‍, അണക്കെട്ടുകളുടെ താഴ്ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇറങ്ങുന്നതും കുളിക്കുന്നതും വിനോദസഞ്ചാരത്തിനായി പോകുന്നതും പൂര്‍ണമായി ഒഴിവാക്കണം. വീടിന്റെ പിന്നിലോ സമീപത്തോ വിള്ളല്‍, മണ്ണിടിച്ചിലിന്റെ ലക്ഷണങ്ങള്‍, ജലം കലങ്ങിയൊഴുകല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വില്ലേജ് ഓഫീസര്‍ / തഹസില്‍ദാര്‍ കാര്യാലയം / ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ എന്നിവരെ അറിയിക്കണം.

അധികൃതരുടെ ഔദ്യോഗിക അറിയിപ്പുകള്‍, കെ.എസ്.ഡി.എം.എ/ ജില്ല ഭരണകൂടം എന്നിവയുടെ മാധ്യമങ്ങള്‍ വഴി ലഭ്യമാകുന്ന വിവരങ്ങള്‍ കൃത്യമായി പിന്തുടരണം. സാമൂഹ്യ മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുത്. അടിയന്തര ഘട്ടങ്ങളില്‍ ജില്ല എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ ടോള്‍ ഫ്രീ നമ്പര്‍ 1077 / 04682322515 എന്നിവയില്‍ ബന്ധപ്പെടണം. ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ താലൂക്ക് തലത്തിലും റവന്യൂ, തദ്ദേശസ്വയംഭരണ, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ആരോഗ്യ വകുപ്പുകള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതിനും ആവശ്യമെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കും നിര്‍ദേശം നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര സർവീസിൽ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അവസരം

തിരുവനന്തപുരം : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) കമ്മീഷൻ നടത്തുന്ന കമ്പൈൻഡ് ഹയർ സെക്കൻഡറി (10+2) ലെവൽ എക്സാമിനേഷൻ 2026 (CHSL) ലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ​ഗവൺമെൻ്റിൻ്റെ വിവിധ മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും...

മണ്ണഞ്ചേരി ഖാദി യൂണിറ്റ് ദിവസവും നൂല്‍ക്കുന്നത് 192 കഴി നൂല്‍

ആലപ്പുഴ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി ഖാദി കേന്ദ്രത്തിൽ ആരംഭിച്ച നെയ്ത്ത് യൂണിറ്റ് വികസന പാതയിൽ. ദിവസം ശരാശരി 15 മീറ്റർ ഖാദി തുണിത്തരങ്ങളും 192 കഴി നൂലുമാണ് ഇന്നിവിടെ ഉൽപാദിപ്പിക്കുന്നുണ്ട്.  ജില്ലാ...
- Advertisment -

Most Popular

- Advertisement -