Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശ്രീവല്ലഭ മഹാക്ഷേത്രം...

ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേ നടയിൽ  ഭക്തർ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രം കിഴക്കേനടയിൽ  ഭക്തരുടെ നേതൃത്വത്തിൽ ആചാരസംരക്ഷണ നാമജപ യജ്ഞം സംഘടിപ്പിച്ചു. ആചാരലംഘനത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ശ്രീവല്ലഭൻ സദ്ബുദ്ധി പകരട്ടെയെന്ന പ്രാർഥനയോടെ ഭക്തർ ഒന്നുചേർന്ന് ഘോഷയാത്രയായി  പള്ളിവേട്ടയാലിനു പ്രദക്ഷിണം ചെയ്ത്  ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സമാപിച്ചു.

ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള 8 ഉത്സവബലികൾ വെട്ടിക്കുറച്ചതിനെതിരെയും ക്ഷേത്രത്തിലെ ഉച്ചപൂജ നടത്താത്തതിനെതിരായും  ക്ഷേത്രത്തിലെ മറ്റു ചടങ്ങുകളും ആചാരങ്ങളും  ബോർഡിന്റെ അനുവാദമില്ലാതെ മാറ്റി മറിച്ചതിനുമെതിരെയുമാണ് ഭക്തർ നാമ ജപയജ്ഞം സംഘടിപ്പിച്ചത്.    

കെ ആർ പ്രതാപചന്ദ്ര വർമ്മ നാമജപ യജ്‌ഞം ഉത്ഘാടനം ചെയ്തു.  ആർ.ജയകുമാർ, മിനി പ്രസാദ് , ശർമിള കരുണാകരൻ,  പ്രീതി ടീച്ചർ രാജഗോപാൽ കളത്തറയിൽ, വേണുഗോപാൽ പ്ലാപ്പള്ളി, വസന്തരാജൻ,  രേഖ ബിജു,സുരേഷ് ഉഷസ്സ്  തുടങ്ങിയവർ നാമ ജപയജ്ഞത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വര്‍ണ്ണക്കടത്ത് കേസ് : ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും

കൊച്ചി : സ്വർണക്കടത്തു കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ അന്വേഷണത്തിന് നിയോഗിച്ച ജുഡീഷ്യൽ കമ്മിഷൻ നിയമനത്തിനുള്ള സ്റ്റേ തുടരും.സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച്...

ക്രിസ്മസ് – പുതുവത്സര അവധി :  കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍

തിരുവനന്തപുരം : ക്രിസ്മസ് - പുതുവത്സര അവധിയോട് അനുബന്ധിച്ചുളള യാത്രാത്തിരക്ക് പരിഗണിച്ചു കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം നോർത്ത്-ബെംഗളൂരു എസ്എംവിടി, ബെംഗളൂരു എസ്എംവിടി-കൊല്ലം, കൊല്ലം-ഹുബ്ബള്ളി...
- Advertisment -

Most Popular

- Advertisement -