Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ മസ്റ്ററിംഗിന്...

റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

തിരുവനന്തപുരം : റേഷൻ മസ്റ്ററിംഗ് (e-KYC updation) മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ വികസിപ്പിച്ചെടുത്ത മേരാ ഇ-കെവൈസി ഫെയ്സ് ആപ് ഉപയോഗിക്കാം. ഇതിലേക്കായി ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും Aadhaar Face RD, Mera eKYC എന്നീ രണ്ട് ആപ്പുകൾ ഡൗൺലോഡ് ചെയ്യുക.

മേരാ ഇ-കെവൈസി ആപ്പ് ഓപ്പൺ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാർ നമ്പർ എന്റർ ചെയ്യുക. തുടർന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണിൽ ലഭിക്കുന്ന OTP നൽകി ഫെയ്സ് കാപ്ച്ചർ വഴി മസ്റ്ററിംഗ് പൂർത്തിയാക്കാം. മേരാ ഇ-കെവൈസി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ പൂർണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. മസ്റ്ററിംഗ് ഇതുവരെ ചെയ്യാത്ത ഗുണഭോക്താക്കൾക്ക് ഈ സേവനം താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി ലഭിക്കും. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക.

മറ്റേതെങ്കിലും സ്ഥാപനമോ വ്യക്തികളോ ഫീസ് ഈടാക്കി റേഷൻ മസ്റ്ററിംഗ് നടത്തുന്നപക്ഷം വിവരം താലുക്ക് സപ്ലൈ ഓഫീസിലോ ജില്ലാ സപ്ലൈ ഓഫിസിലോ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലോ അറിയിക്കണമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജെൻ സി കലാപം : നേപ്പാളിൽ മുൻ പ്രധാനമന്ത്രിയുടെ ഭാര്യ വെന്തുമരിച്ചു ; സുരക്ഷാ ചുമതല സൈന്യം ഏറ്റെടുത്തു

കാട്മണ്ടു : സമൂഹമാധ്യമങ്ങള്‍ നിരോധിച്ചതിനെതിരെ ആരംഭിച്ച ജെൻ സി പ്രക്ഷോഭത്തിൽ മുൻ പ്രധാനമന്ത്രി ജലനാഥിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രകാർ തീപിടിച്ച വീട്ടിൽ‌ കുടുങ്ങി വെന്തുമരിച്ചു.രക്തം ഒലിക്കുന്ന മുഖവുമായി നിൽക്കുന്ന മുൻ പ്രധാനമന്ത്രിഷെർ ബഹാദുർ...

മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന്...
- Advertisment -

Most Popular

- Advertisement -