Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamതുണി മടക്കിവെയ്ക്കാന്‍...

തുണി മടക്കിവെയ്ക്കാന്‍ വൈകിയതിന് പത്തു വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

കൊല്ലം : കൊല്ലം കുണ്ടറയിൽ തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. സംഭവത്തിൽ കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. മർദനത്തിൽ കുട്ടിയുടെ തോളെല്ല് ഒടിഞ്ഞു. കുട്ടിയുടെ കൈയ്‌ക്കും കഴുത്തിനും പരിക്കേറ്റിട്ടുണ്ട്.

രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. വീണതിനെ തുടര്‍ന്നാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് തന്നോട് പറഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കുട്ടി കേസിലെ സാക്ഷിയായിരുന്നു.ഇതിന്റെ വൈരാഗ്യത്താലാകാം കുട്ടിയെ ഇയാൾ മർദ്ദിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസിയുടെ പേരിലെ തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

തിരുവനന്തപുരം : ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു.മെസിയുടെ പേരില്‍ കള്ളപ്പണം വെളുപ്പിക്കല്‍, വിദേശത്തേക്ക് പണമയയ്ക്കല്‍,...

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ:ജൂൺ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (കൊച്ചി സെന്റർ) അപേക്ഷ ക്ഷണിച്ചു. 6 മാസമാണ് കോഴ്‌സിന്റെ കാലാവധി. വൈകീട്ട് 6 മണി മുതൽ 8...
- Advertisment -

Most Popular

- Advertisement -