Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍  പൈങ്കുനി ഉത്സവം കൊടിയേറി: ആറാട്ട് ഏപ്രിൽ 2-ന്

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് കൊടിയേറി. രാവിലെ 8.45നും 9 മണിക്കും ഇടയുള്ള മുഹൂർത്തത്തിൽ കൊടിയേറ്റ് ചടങ്ങുകള്‍ ആരംഭിച്ചു. ശുദ്ധിക്രിയകള്‍ക്ക് ശേഷം പൂജിച്ച കൊടിക്കൂറയും കൊടിക്കയറും പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും ചേര്‍ന്ന് തന്ത്രിക്ക് കൈമാറി.

പത്മനാഭസ്വാമിക്കു മുന്നിലെ കൊടിമരത്തില്‍ തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടും തിരുവമ്പാടിയില്‍ തരണനല്ലൂര്‍ സജി നമ്പൂതിരിപ്പാടും കൊടിയേറ്റിന് കാര്‍മ്മികരായി. ഏപ്രില്‍ രണ്ടിന് വൈകീട്ട് ശംഖുമുഖം കടവില്‍ നടക്കുന്ന ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.

പൈങ്കുനി ഉത്സവത്തോട് അനുബന്ധിച്ച് കിഴക്കേനടയില്‍ പദ്മതീര്‍ഥക്കരയില്‍ പഞ്ചപാണ്ഡവശില്‍പ്പങ്ങള്‍ ഒരുങ്ങി. ഇന്ന് രാത്രി 8.30ന് സിംഹ വാഹനത്തില്‍ ഉത്സവ ശ്രീബലി. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും കിഴക്കേനട നാടകശാലയില്‍ രാത്രി 10ന് കഥകളിയും ഉണ്ടായിരിക്കും. ഏപ്രില്‍ 1ന് രാത്രി പടിഞ്ഞാറെ നടയില്‍ സുന്ദരവിലാസം കൊട്ടാരത്തിന് മുന്നില്‍ പള്ളിവേട്ട നടക്കും.

ഉത്സവത്തിന്റെ എട്ടാം ദിവസം വൈകീട്ട് വേലകളി അരങ്ങേറും. അമ്പലപ്പുഴയില്‍നിന്നുള്ള മാത്തൂര്‍കളരിയിലെ സംഘമാണ് വേലകളി അവതരിപ്പിക്കുന്നത്. രാത്രി നടക്കുന്ന ശീവേലിയില്‍ ഭക്തര്‍ക്ക് വലിയ കാണിക്ക അര്‍പ്പിക്കാന്‍ അവസരമുണ്ടാകും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്: സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ്  പരിശോധന

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ...

തമിഴ്‌നാട്ടിൽ ജ്യോത്സ്യനെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായി നിയമിച്ചുകൊണ്ടുള്ള തീരുമാനം പിൻവലിച്ച് സർക്കാർ

ചെന്നൈ : കടുത്ത വിമർശനങ്ങൾക്കു പിന്നാലെ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആയി നിയമിച്ച തീരുമാനം സർക്കാർ പിൻവലിച്ചു .മേയ് 12നാണ് റിക്കി...
- Advertisment -

Most Popular

- Advertisement -