Friday, July 11, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടുംബ സംബന്ധമായ...

കുടുംബ സംബന്ധമായ പരാതികള്‍ വര്‍ധിക്കുന്നു: വനിതാ കമ്മിഷന്‍

ആലപ്പുഴ: കുടുംബ സംബന്ധമായ പരാതികള്‍ കൂടി വരുകയാണെന്ന് വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജില്ല പഞ്ചായത്ത് ജെന്‍ഡര്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ അദാലത്തിനുശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഭാര്യ, ഭര്‍ത്താവ്, മരുമകള്‍, അമ്മായി അമ്മ, ഭര്‍ത്തൃ സഹോദരി തുടങ്ങിയവര്‍ ഉള്‍പ്പെട്ട കുടുംബ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. കുടുംബാംഗങ്ങള്‍ തമ്മിലും വ്യക്തികള്‍ തമ്മിലും സാമൂഹികവുമായ ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്.

ഗാര്‍ഹിക പീഡനം, സഹോദരങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കം തുടങ്ങിയ കേസുകളും ജില്ലാതല അദാലത്തില്‍ പരിഗണിച്ചു. കായംകുളം, മാന്നാര്‍, മാവേലിക്കര തുടങ്ങി ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് പരാതികള്‍ കൂടുതലെന്നും വനിതാ കമ്മിഷന്‍ അംഗം പറഞ്ഞു.

ജില്ലാതല അദാലത്തില്‍ 13 കേസുകള്‍ തീര്‍പ്പാക്കുകയും ഒന്‍പത് എണ്ണത്തില്‍ പോലീസിനോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. നാലു കേസുകള്‍ കൗണ്‍സിലിങ്ങിന് കൈമാറി. ബാക്കി 56 കേസുകള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. ആകെ 82 പരാതികളാണ് ജില്ലാതല അദാലത്തില്‍ പരിഗണിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചമ്മനാട് – എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണത്തിന് തുടക്കം

ആലപ്പുഴ : ചമ്മനാട് എഴുപുന്ന റെയിൽവേ സ്റ്റേഷൻ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. റോഡ് നിർമാണ ഉദ്ഘാടനം ദലീമ എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷനായി. ഹാർബർ എൻജിനീയറിങ് വകുപ്പിന്റെ 50...

കടപ്ര – വീയപുരം ഒന്നാംഘട്ടം റോഡ് നിർമ്മാണം : ടെണ്ടർ  അംഗീകാരമായി

തിരുവല്ല : കടപ്ര – വീയപുരം റോഡ് ഒന്നാംഘട്ടം  നിർമ്മാണത്തിനുള്ള ടെണ്ടർ മന്ത്രിസഭ അംഗീകരിച്ചതായി മാത്യു ടി. തോമസ് എം എൽ എ. നിരണം, കടപ്ര പഞ്ചായത്തുകളിലൂടെ കടന്നു പോകുന്നതും പത്തനംതിട്ട ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -