Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKollamചികിത്സക്കെത്തിയ രോഗിയോട്...

ചികിത്സക്കെത്തിയ രോഗിയോട് കയര്‍ത്ത് സംസാരിച്ച സംഭവം: ഡോക്ടര്‍ക്കെതിരെ നടപടി

കൊല്ലം: ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ നടപടി. അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രേഖ കെ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി.

പനിയും ശരീരവേദനയും ആയിട്ടെത്തിയ രോഗിയോടാണ് അത്യാഹിത വിഭാ​ഗത്തിൽ ഡ്യൂട്ടിയിലായിരുന്ന ഡോ. രേഖ കൃഷ്ണന്‍ കയര്‍ത്ത് സംസാരിച്ചത്. ‘പനിയും ശരീരവേദനയും എമര്‍ജന്‍സിയല്ല, പാതിരാത്രി കഴിഞ്ഞ് തുറന്നു വെച്ചിരിക്കുന്നത് നിങ്ങള്‍ക്ക് ഓടിക്കയറാനല്ല, ഇത് തോന്നിവാസമാണ്’ എന്നൊക്കെയാണ് ഡോക്ടര്‍ പറഞ്ഞത്. രോഗിയോടും ഒപ്പമെത്തിയവരോടും ഡോക്ടര്‍ കയര്‍ത്തു സംസാരിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ആരോഗ്യ വകുപ്പ് വിജിലന്‍സ് അന്വേഷണം നടത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഡോക്ടറുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്ഥിരീകരിച്ചുകൊണ്ട് ഡിഎംഒ റിപ്പോര്‍ട്ട് നല്‍കിയത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡ് സമർപ്പണ സമ്മേളനം 

തിരുവല്ല: ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനഞ്ചാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് സമർപ്പണ സമ്മേളനം മേയ് 4  ന് 3.30ന്  തിരുവല്ല ഡോ. അലക്സാണ്ടർ ...

യുവാവിനെ സിമൻ്റ് കട്ട കൊണ്ട് എറിഞ്ഞു പരുക്കേൽപ്പിച്ച കേസിൽ ഒരു പ്രതി അറസ്റ്റിൽ

കോന്നി:  മുൻവിരോധത്താൽ യുവാവിനെ സിമൻ്റ് കട്ട കൊണ്ട് എറിഞ്ഞ് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിലെ നാലാം പ്രതിയെ കോന്നി പോലീസ് പിടികൂടി. മറ്റു പ്രതികൾക്കുള്ള അന്വേഷണം ഊർജ്ജമാക്കി. കോന്നി പൊന്തനാംകുഴി മുരുപ്പ് വലിയ പുരയ്ക്കൽ...
- Advertisment -

Most Popular

- Advertisement -