Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiമോശമായി പെരുമാറിയത്...

മോശമായി പെരുമാറിയത് ഷൈൻ ടോം ചാക്കോ : വിൻസി നടനെതിരെ പരാതി നൽകി

കൊച്ചി : ലഹരി ഉപയോ​ഗിച്ച് തന്നോട് മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോയെന്ന് വിൻസി അലോഷ്യസ് .‘സൂത്രവാക്യം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു ഷൈനിന്റെ മോശം പെരുമാറ്റം. നടനെതിരെ വിൻസി ഫിലിം ചേംബറിലും സിനിമയുടെ ഐസിസി (ഇന്റേണൽ കംപ്ലെയ്ൻന്റ് അതോറിറ്റി)ക്കും പരാതി നൽകി.

ലഹരി ഉപയോഗിച്ച് സെറ്റില്‍ എത്തിയ ഒരു നടന്‍ തന്നോടും സഹപ്രവര്‍ത്തകയോടും മോശമായി പെരുമാറിയെന്ന വിൻസിയുടെ ആരോപണം വിവാദ സൃഷ്ടിച്ചിരുന്നു. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമകൾ ചെയ്യില്ല എന്ന് നടി നിലപാടെടുത്തിരുന്നു. നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു.

പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് അറിയിച്ചു .സംഭവത്തിൽ വിൻസിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് എക്സൈസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ തീർത്ഥാടക പ്രവാഹം ;  നിയന്ത്രണം കടുപ്പിച്ച് പൊലീസ്

ശബരിമല: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്ക് വർധിക്കുന്നു. ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനം ഉറപ്പാക്കാനും വെർച്വൽ ക്യൂ സംവിധാനത്തിലെ സമയക്രമം കർശനമായി നടപ്പാക്കാൻ പൊലീസ്...

കൊല്ലത്ത് അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ

കൊല്ലം : അമ്മയുടെ മൃതദേഹം വീട്ടിൽ സൂക്ഷിച്ച് പൂജ നടത്തി മകൻ.കൊല്ലം കുളത്തൂപ്പുഴ ആർപിഎൽ എസ്റ്റേറ്റിലാണ് സംഭവം. 90 വയസുള്ള ചിന്നത്താമ്മയുടെ മൃതദേഹമാണ് മകൻ കൃഷ്ണസ്വാമി ആരെയും അറിയിക്കാതെ സൂക്ഷിച്ചത്. മൂന്നു ദിവസം...
- Advertisment -

Most Popular

- Advertisement -