Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsയുകെ വിസ...

യുകെ വിസ തട്ടിപ്പ് : ഹർജിക്കാരന് 19.49 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വസ്തു ഈടുവെച്ച് ലോണെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ പരാതിക്കാരന് 19.49 ലക്ഷം രൂപ  തിരികെ നൽകാൻ പത്തനംതിട്ട ജില്ല ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.ഇലന്തൂര്‍ ചുരുളിക്കോട് നിരവേൽ വീട്ടിൽ ജിജി മാത്യുവാണ് കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കാൻ അഷ്വർ കൺസൾട്ടൻസി സർവീസസ് ആൻഡ് സെന്റർ ഫോർ കമ്പ്യൂട്ടർ എഡ്യൂക്കേഷൻ’ സ്ഥാപനത്തിനും ഉടമകൾക്കുമെതിരെ കമ്മീഷനെ സമീപിച്ചത്.

യു.കെയിൽ യുകെയിൽ ഹെൽത്ത് കെയർ അസിസ്റ്റന്റ്, ഐ.ഇ.എൽ.ടി.എസ് പരിശീലനം വഴി ജോലി വാഗ്ദാനം ചെയ്യുന്ന പരസ്യം കണ്ടാണ് ഹർജിക്കാരൻ സ്ഥാപനത്തെ സമീപിക്കുന്നത്. യുകെയിലേക്ക് പോകുന്നതിനായി സ്ഥാപനം 13.50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. അത്രയും തുക കയ്യിലില്ലെന്ന് അറിയിച്ചപ്പോൾ, ഹർജിക്കാരന്റെ വസ്തു ഈടുവെച്ച് മൂന്നാം പ്രതിയായ റജി ഫിലിപ്പിന്റെ പേരിൽ കെ.എസ്.എഫ്.ഇ മല്ലപ്പള്ളി ബ്രാഞ്ചിൽ നിന്ന് ചിട്ടി ലോൺ എടുത്തുതരാമെന്നും ജോലി കിട്ടിയ ശേഷം ഇ.എം.ഐ ആയി അടച്ചാൽ മതിയെന്നും വിശ്വസിപ്പിച്ചു.

എന്നാൽ ഹർജിക്കാരൻ അറിയാതെ ഇയാളുടെ വസ്തുവിന്മേൽ 20 ലക്ഷം രൂപയാണ് ലോൺ എടുത്തത്. പിന്നീട് വ്യാജ ഇന്റർവ്യൂ നടത്തി പാസ്സായതായി അറിയിച്ചെങ്കിലും തുടർന്ന് ഫോൺ വിളികൾക്കൊന്നും മറുപടി നൽകിയില്ല. സ്ഥാപനം തട്ടിപ്പ് നടത്തുകയാണെന്ന് മനസ്സിലാക്കി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് പരാതി നൽകിയപ്പോൾ ലോൺ അടച്ചുതീർത്ത് ആധാരം തിരികെ നൽകാമെന്ന് സമ്മതിച്ചെങ്കിലും തുകയോ ആധാരമോ തിരികെ നൽകാൻ ഇവർ തയ്യാറായില്ല.

കേസിൽ കമ്മീഷൻ അയച്ച നോട്ടീസ് കൈപ്പറ്റിയിട്ടും എതിർകക്ഷികൾ ആരും ഹാജരായില്ല. തുടർന്ന് ഹർജിക്കാരന്റെ മൊഴിയുടെയും ഹാജരാക്കിയ രേഖകളുടെയും അടിസ്ഥാനത്തിലാണ് കമ്മീഷൻ ഉത്തരവിട്ടത്. ഹർജിക്കാരന്റെ വസ്തു പണയം വെച്ച് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ച 18,89,000 രൂപയും, 50,000 രൂപ നഷ്ടപരിഹാരവും, 10,000 രൂപ കോടതി ചെലവും ഉൾപ്പെടെ ആകെ 19,49,000/- രൂപ പരാതിക്കാരന് നൽകാനാണ് വിധി. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേർന്നാണ് വിധി പ്രസ്താവിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മ ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ. ജയകുമാർ ഐ എ എസിന്

കോട്ടയം: കലാരംഗത്ത് ഏറെ സംഭാവനകൾ നൽകിയിട്ടുള്ള മുതിർന്ന പ്രമുഖ വ്യക്തികൾക്ക് ആത്മ നൽകിവരുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം കെ. ജയകുമാർ ഐ എ എസിന് സമ്മാനിക്കും. അതിനോടൊപ്പം, അന്തരിച്ച പ്രശസ്ത നാടക ചലച്ചിത്ര നടൻ കോട്ടയം...

ചക്രവാത ചുഴി : അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്കൻ ഒഡിഷക്കു മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന്...
- Advertisment -

Most Popular

- Advertisement -