Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ തിരക്ക്...

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം: നിലക്കലിൽ രണ്ട് എമർജൻസി എക്സിറ്റുകൾ സ്ഥാപിക്കും

​പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലക്കൽ ബേസ് ക്യാമ്പിലെ കടുത്ത വാഹനത്തിരക്കും ഭക്തജനത്തിരക്കും നിയന്ത്രിക്കാൻ അടിയന്തര നടപടികളുമായി പോലീസ്.

അടിയന്തര സാഹചര്യങ്ങളിൽ തീർത്ഥാടകരെയും വാഹനങ്ങളെയും സുരക്ഷിതമായി കടത്തിവിടുന്നതിനായി നിലക്കലിൽ രണ്ട് എമർജൻസി എക്സിറ്റുകൾ  നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി.

​മുൻവർഷങ്ങളിൽ തീർത്ഥാടന കാലത്ത് നിലക്കലിൽ അനുഭവപ്പെട്ട കനത്ത ഗതാഗതക്കുരുക്കും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് പുതിയ തീരുമാനം. പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകൾക്ക് പുറമെ അധികമായി എമർജൻസി വഴികൾ തുറക്കുന്നത് വഴി തിരക്ക് ഘട്ടങ്ങളായി തിരിച്ചുവിടാൻ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.

പമ്പയിലേക്ക് പോകുന്ന വാഹനങ്ങളുടെയും തിരിച്ചെത്തുന്ന പാർക്കിംഗ് വാഹനങ്ങളുടെയും വലിയ നിര നിലക്കലിൽ ഉണ്ടാക്കുന്ന തടസ്സം ഒഴുവാക്കാൻ പുതിയ എക്സിറ്റുകൾ സഹായിക്കും.  ആംബുലൻസ്, ഫയർഫോഴ്സ്, പോലീസ് വാഹനങ്ങൾ എന്നിവയ്ക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ ഈ അടിയന്തര പാതകൾ ഉപയോഗപ്പെടുത്താം.

പോലീസിന്റെ നിർദ്ദേശം ഗൗരവത്തോടെ പരിഗണിച്ച  ദേവസ്വം ബോർഡ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനായി മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തികൾ വേഗത്തിലാക്കും. ​മണ്ഡലകാലം ആരംഭിക്കുന്നതിന് മുൻപ് തന്നെ നിർദ്ദിഷ്ട എമർജൻസി എക്സിറ്റുകളുടെ നിർമ്മാണം പൂർത്തിയാക്കി സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴ തുടരും. തൃശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോട്  ജില്ലകളിൽ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്രാ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെയും തൃശൂര്‍, കോഴിക്കോട്,...

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് നാല് പേർ മരിച്ചു

ന്യൂഡൽഹി : മുസ്തഫാബാദിൽ കെട്ടിടം തകർന്നു വീണ് നാല് പേർ മരിച്ചു .ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. 14 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി.  ആറു നില കെട്ടിടമാണ് കനത്ത മഴയെ തുടർന്നു...
- Advertisment -

Most Popular

- Advertisement -