Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsകഴക്കൂട്ടത്ത് ഹോസ്റ്റലിൽ...

കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡനം : പ്രതി എത്തിയത് മോഷണത്തിനായി

തിരുവനന്തപുരം : കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തിൽ പ്രതി എത്തിയത് മോഷണത്തിനായി. ക്രിമിനൽ പശ്ചാത്തലമുള്ള തമിഴ്‌നാട് മധുര സ്വദേശിയായ പ്രതി മോഷണശ്രമത്തിനിടെയാണ് യുവതിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവറാണ് പിടിയിലായ പ്രതി.

ഇയാൾ തൊട്ടടുത്ത രണ്ടു വീടുകളിൽ മോഷണത്തിന് കയറിയ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.വെളളിയാഴ്ച പുലര്‍ച്ചെ ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഐ ടി ജീവനക്കാരിയായ യുവതി പീഡനത്തിനിരയായത്. ഞെട്ടിയുണർന്ന യുവതി ബഹളംവച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഹോസ്റ്റലുകളിൽ സുരക്ഷ വർധിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുടർന്ന് പഠിക്കണം ; ശിക്ഷയിൽ ഇളവ് നൽകണം : ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മ

തിരുവനന്തപുരം : കാമുകനായ ഷാരോൺ രാജിനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതി ​ഗ്രീഷ്മ. എംഎ ഇം​ഗ്ലീഷിൽ റാങ്ക് ഹോൾഡറാണെന്നും തുടർന്ന് പഠിക്കണമെന്നും അതിനാൽ ശിക്ഷയിൽ ഇളവ്...

റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല– തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽക്രോസ് നമ്പർ 31 (തങ്കി ഗേറ്റ്) ആഗസ്റ്റ് 12 ന് രാവിലെ എട്ട് മണി മുതൽ വൈകിട്ട് ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. ഈ സമയത്ത്...
- Advertisment -

Most Popular

- Advertisement -