Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsഗർഭസ്ഥശിശുവിന്റെ മരണം:പൊലീസ്...

ഗർഭസ്ഥശിശുവിന്റെ മരണം:പൊലീസ് കേസെടുത്തു

തിരുവനന്തപുരം : തൈക്കാട് സർക്കാർ ആശുപത്രിയിൽ ​ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ​ഗർഭസ്ഥ ശിശു മരിച്ചെന്ന പരാതിയിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു .കഴക്കൂട്ടം സ്വദേശി പവിത്രയുടെ കുടുംബമാണ് പരാതി നൽകിയത് .സംഭവത്തിൽ തൈക്കാട് ആശുപത്രിയോട് പൊലീസ് റിപ്പോർട്ട് തേടി.

മെയ് 16 ന് കുഞ്ഞിന് അനക്കമില്ലെന്ന് പറഞ്ഞ്  തൈക്കാട് ആശുപത്രിയിൽ പവിത്ര ചികിത്സ തേടിയെങ്കിലും ഡോക്ടർമാർ കുഴപ്പമില്ലെന്ന് പറഞ്ഞു ഇവരെ തിരിച്ചയക്കുകയായിരുന്നു.എന്നാൽ അടുത്ത ദിവസം സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്കാനിംഗിൽ കുഞ്ഞ് മരിച്ചതായി കണ്ടെത്തി.തുടർന്ന് എസ്എടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. തൈക്കാട് ആശുപത്രിയില്‍ കൃത്യമായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ കുഞ്ഞ് രക്ഷപ്പെടുമായിരുന്നുവെന്നാണ്‌ ബന്ധുക്കൾ പറയുന്നത്.സംഭവത്തിൽ ആശുപത്രിക്കെതിരെ പൊലീസിലും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.

മൂന്നു ദിവസമായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്റെ മൃതദേഹം വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധിച്ചു .പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മൃതദേഹം വിട്ടു നല്‍കാനാവൂ എന്നാണ് അധികൃതരുടെ നിലപാട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതി (CITS) പ്രവേശനം മെയ് 10 വരെ

തിരുവനന്തപുരം : കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിംഗ് (DGT), 2026–27 അക്കാദമിക് സെഷനിലേക്കുള്ള ക്രാഫ്റ്റ് ഇൻസ്ട്രക്ടർ പരിശീലന പദ്ധതിയിലേക്കുള്ള (CITS) പ്രവേശനം ആരംഭിച്ചു. രാജ്യത്തുടനീളമുള്ള...

ആരോഗ്യസേവനരംഗത്ത്  സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നു – റോഷി അഗസ്റ്റിൻ

തിരുവല്ല: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ആരോഗ്യസേവനരംഗത്ത് കേരള സർക്കാർ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും  ഫാർമസിസ്റ്റുകളുടെ സേവനം മഹത്തരമാണെനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അദ്ദേഹം പറഞ്ഞു. കേരള ഗവണ്മെന്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ 66-മത് സംസ്ഥാന സമ്മേളനത്തിൻ്റെ...
- Advertisment -

Most Popular

- Advertisement -