Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsരാം വിലാസ്...

രാം വിലാസ് പാസ്വാന്റെ ജന്മദിനം ആഘോഷിച്ചു

തിരുവല്ല : ലോക് ജൻശക്തി പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാം വിലാസ് പാസ്വാന്റെ ജന്മദിനം ആഘോഷിച്ചു.കാവുംഭാഗം മുനിസിപ്പൽ പാർക്കിൽ നടന്ന പൊതു സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ചീഫ് അഭികുമാർ വെൺപാല പതാക ഉയർത്തുകയും തുടർന്ന് പൊതുയോഗം ഉൽഘാടനം ചെയ്യുകയും ചെയ്തു.രാം വിലാസ് പാസ്വാന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും മധുരവിതരണം നടത്തുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറി രാജേഷ്കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഭക്ഷ്യധാന്യ വിതരണവും ജില്ലാ കൺവെൻഷനും നടന്നു. യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറി സജീവ് ആലപ്പുഴ, സംസ്ഥാന ജനറൽ സെക്രട്ടറി അജിത വാസുദേവൻ, മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ്‌ അഭിലാഷ് വിജയൻ, വനിതാ സെൽ സംസ്ഥാന സെക്രട്ടറിജയശ്രി, ആൻ എബൽ,പ്രിയ എസ്, ബിജു പാലിയിൽ, സുധീഷ്കുമാർ , സുമേഷ്, സെലീന, സോണി കുറ്റൂർ, ഹരികുമാർ, Adv കെ കെ രാധാകൃഷ്ണൻ, ബിജു സാഗര എന്നിവർ സംസാരിച്ചു.

ജില്ലാ പ്രസിഡന്റ്‌ ആയി വിജീവ് വിജയൻ, ജനറൽ സെക്രട്ടറി ചീഫ് ആയി ബിജു പാലിയിൽ, ജില്ലാ ട്രഷറർ ആയി ആൻ എബൽ എന്നിവരെ തിരഞ്ഞെടുത്തു. ശേഷം ഓപ്പറേഷൻ തൂഫാൻ ഐക്ക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് സൗഹൃദ ഫുട്ബോൾ മത്സരം നടന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിൽ നിന്നും

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിന്റെ സ്വന്തം കൈത്തറിയില്‍ നിന്നും. കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്നാഥ് വീവേഴ്സാണ് നെയ്തെടുക്കുന്നത്. രാജ്നാഥ് സിങ്, അമിത്...

ക്നാനായ സുവിശേഷ സമാജം വാർഷിക ധ്യാനവും പൊതുയോഗവും

തിരുവല്ല: മലങ്കര സുറിയാനി ക്നാനായ സുവിശേഷ സമാജം 86-ാമത് വാർഷിക ധ്യാനവും പൊതുയോഗവും ഒക്ടോബർ 12 ശനിയാഴ്ച പത്തിന് ഓതറ നസ്രത്ത് ആശ്രമത്തിൽ ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ്...
- Advertisment -

Most Popular

- Advertisement -