Monday, September 14, 2026
No menu items!

subscribe-youtube-channel

HomeNewsഹരിത കർമ്മ...

ഹരിത കർമ്മ സേനയെ ആദരിച്ചു

തിരുവല്ല : തിരുവല്ല മുനിസിപ്പൽ പ്രദേശത്ത് എല്ലാ വാർഡുകളിലെയും വീടുകളിൽ എത്തി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്ന വനിതകളായ ഹരിത കർമ്മ സേന സഹായികളെ തിരുവല്ല വൈസ് മെൻ ക്ലബ്ബിൻറെ ജൂബിലി പ്രോജക്ടിന്റെ ഭാഗമായി ആദരിച്ചു. തിരുവല്ല വൈഎംസിഎയിൽ നടന്ന ചടങ്ങിൽ വൈസ് മെൻസ് ക്ലബ് ആംഗം കൂടിയായ തിരുവല്ല മുൻസിപ്പൽ കൗൺസിലറും പ്രതിപക്ഷ നേതാവുമായ അഡ്വ. പ്രദീപ് മാമൻ ഉദ്ഘാടനം ചെയ്തു.

മാലിന്യ മുക്ത കേരളം പടുത്തുയർത്താൻ ഇനിയും ബോധവൽക്കരണം ആവിശ്യമാണെന്നും വൈസ്മെൻ ക്ലബിന് ജൂബിലി വർഷത്തിൽ അതിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹരിതകർമ്മ സേന സഹായികൾക്ക് വൈസ് മെൻസ് ക്ലബ്ബിൻറെ കുടകൾ നൽകി.ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻസ് പ്രൊഫ.രഞ്ജിത്ത് ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിജു മാത്യു, ട്രഷറർ ടി സി ജേക്കബ്, പിഡി ബൗസാലി, എം.എഈശോ ,സാജൻ വർഗീസ്, സനോജ് വർഗീസ്, അമ്പിളി എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിക്കും അക്രമങ്ങക്കുമെതിരെ യുവാക്കൾ കർമ്മനിരതരാകണം – മാർ ക്രിസോസ്റ്റമോസ്

പരുമല : ലഹരിക്കും അക്രമങ്ങൾക്കുമെതിരെ യുവജനങ്ങൾ കർമ്മനിരതരാകണമെന്ന്  പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ അസംബ്ളി പരുമല സെമിനാരിയിൽ...

ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും  കണ്ടെത്തി

കൊടുമൺ : കൊടുമണ്ണിൽ ജംക്ഷന് സമീപം ആൾ താമസമില്ലാത്ത ഷെഡിൽ പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളേയും  മുട്ടകളും കണ്ടെത്തി. രണ്ട് വലിയ പെരുമ്പാമ്പുകളെയും 10 കുഞ്ഞുങ്ങളെയുമാണ് കണ്ടെത്തിയത്. തകർന്നു വീഴാറായ ഷെഡിനടിയിൽ നിന്ന് അസാധാരണ അനക്കം ശ്രദ്ധയിൽപെട്ട...
- Advertisment -

Most Popular

- Advertisement -