Tuesday, October 27, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടക...

ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവം: കുറ്റക്കാർക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി

പമ്പാ: ശബരിമല തീർത്ഥാടക ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാരായ  ഉദ്യോഗസ്ഥർക്കെതിരെ  ശക്തമായ നടപടി സ്വീകരിക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി.  പരമ്പരാഗത പാതയിലുള്ള പോസ്റ്റിൽ നിന്ന് വാട്ടർ കിയോസ്കിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടകാരണമെന്ന് കണ്ടെത്തിയിരുന്നു. വാട്ടർ കിയോസ്ക് പോസ്റ്റിലേക്ക് കമ്പി ഉപയോഗിച്ച് കെട്ടിവെച്ചത് വൈദ്യുതി പ്രവഹിക്കാൻ കാരണമായി.

തിങ്കളാഴ്ച വൈകിട്ടാണ് തെലങ്കാന സ്വദേശി ഇ ഭരതമ്മ (64) വാട്ടർ കിയോസ്കിൽ നിന്ന് ഷോക്കേറ്റത്. ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്. ഉടനെ തന്നെ പമ്പ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതര അനാസ്ഥയിൽ പരസ്പരം പഴിചാരുകയാണ് ദേവസ്വം ബോർഡും ജലഅതോറിറ്റിയുമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല പ്രസ്താവിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്

കോട്ടയം : കിടങ്ങൂരിൽ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.കിടങ്ങൂർ സൗത്ത് ഏലക്കോടത്ത് രമണി (70) യാണ് മരിച്ചത്. ഭർത്താവ് സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു. വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം.രമണിയെ കൊലപ്പെടുത്തിയ ശേഷം...

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനത്തിനെനെത്തി

പത്തനംതിട്ട : ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഇന്ന് പുലർച്ചെ ശബരിമല ദർശനം നടത്തി.പാർട്ടി പ്രവർത്തകരോ മറ്റുള്ളവരോ വിവരം അറിഞ്ഞിരുന്നില്ല. നട തുറന്നപ്പോൾ നിർമാല്യ ദർശനം നടത്തിയ...
- Advertisment -

Most Popular

- Advertisement -