Friday, October 16, 2026
No menu items!

subscribe-youtube-channel

HomeCareerവാക്-ഇൻ-ഇന്റർവ്യു

വാക്-ഇൻ-ഇന്റർവ്യു

തിരുവനന്തപുരം : പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ (പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം) സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ/പ്രോഗ്രമർ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്ക് (മികവിന്റെ അടിസ്ഥാനത്തിൽ കരാർ കാലാവധി ദീർഘിപ്പിക്കുന്നതാണ്) നിയമനം നടത്തുന്നതിനായി താഴെപ്പറയുന്ന യോഗ്യതയുള്ളവർക്കായി ഏപ്രിൽ 7ന് രാവിലെ 11ന് പരീക്ഷാ ഭവനിൽ വാക്-ഇൻ-ഇന്റർവ്യു നടത്തും. നിശ്ചിത യോഗ്യതയുളളവർ അന്നേ ദിവസം അസൽ രേഖകൾ സഹിതം ഹാജരാകണം.

വിദ്യാഭ്യാസ യോഗ്യത: എം.ടെക് (ഐ.ടി/സി.എസ്)/ എം.സി.എ/ എം.എസ്.സി (ഐ.ടി/സി.എസ്), ബി.ടെക് (ഐ.ടി/സി.എസ്) എന്നിവയിൽ ഏതെങ്കിലും റെഗുലർ ഫുൾടൈം കോഴ്സുകൾ പാസ്സായിരിക്കണം. (കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്.)

അഭിലഷണീയ യോഗ്യതകൾ: കമ്പ്യൂട്ടർ നെറ്റ്‌വർക്കിലുള്ള പരിജ്ഞാനം, ഡി.ബി.എം.എസ്, നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സിസ്റ്റംസ്. ടെക്നിക്കൽ: PHP, PostgreSQL, MySQL, Laravel, CodeIgniter. പ്രവൃത്തി പരിചയം : 1.സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ-യോഗ്യത നേടിയ ശേഷം 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. 2.പ്രോഗ്രാമർ: അഭിലഷണീയം. പ്രായപരിധി- 50 വയസിൽ താഴെ. കൂടുതൽ വിവരങ്ങൾക്ക്: 0471-2546824, 0471-2546832.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് ഇല്ല

തിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും സംസ്ഥാനത്ത് ലോഡ്ഷെഡ്ഡിങ് പ്രഖ്യാപിക്കില്ല .വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. യോഗത്തിലെ തീരുമാനങ്ങളും നിർദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരിൽ...

അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ല ;വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാം : കുമ്മനം രാജശേഖരൻ

തിരുവനന്തപുരം : ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കരുതെന്ന് ആരോടും പറയില്ലെന്നും വിശ്വാസികൾക്ക് മനസാക്ഷിയനുസരിച്ച് തീരുമാനിക്കാമെന്നും ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. ആഗോള അയ്യപ്പ സംഗമം നടത്താൻ മതേതര സർക്കാറിന് എന്തവകാശമെന്നും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -