Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമണ്ണഞ്ചേരിയിലെ മോഷണത്തിന്...

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ്

ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു.എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണ്. തമിഴ്നാട്ടിൽ ഇയാൾക്കെതിരെ 18 കേസുകളും കേരളത്തിൽ 8 കേസുകളും ഉണ്ട്. മണ്ണഞ്ചേരിയിലെത്തിയതും ഇയാൾ തന്നെയാണെന്നും പോലീസ് പറഞ്ഞു. നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്.

14പേരാണ് മോഷണ സംഘത്തിലുള്ളത്. കുടുംബ സമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. ഇവർ പല ഭാഗങ്ങളിലായി താവളമടിച്ചാണ് മോഷണം നടത്തുന്നത്. പ്രതിയെ പിടിച്ച കുണ്ടനൂരിൽ നിന്നും ചില സ്വർണ്ണ ഉരുപ്പടികൾ കിട്ടിയിട്ടുണ്ട്. സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തിൽ വ്യക്തത വരാനുണ്ട്. ഇന്നലെ വൈകീട്ട് കുണ്ടന്നൂർ പാലത്തിനടിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശികളായ സന്തോഷ് ശെൽവത്തിനേയും മണികണ്ഠനേയും മണ്ണഞ്ചേരി പൊലീസ് പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജനറല്‍ ആശുപത്രി ഒ പി സമുച്ചയം ഉദ്ഘാടനം നാളെ

ആലപ്പുഴ : ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ  (ഞായറാഴ്ച) ഉച്ചക്ക് 2.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംസ്ഥാനസര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായ നൂറുദിന...

മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് അവതരണം ആരംഭിച്ചു.രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥ സുശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . നാല് കോടി യുവാക്കള്‍ക്ക് തൊഴിലവസരം ലക്ഷ്യമിട്ട്...
- Advertisment -

Most Popular

- Advertisement -