Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsഹൈക്കോടതി ഉത്തരവ്...

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ വ്യാപാരമേള: പത്തനംതിട്ടയിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്ത്

പത്തനംതിട്ട: ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ പത്തനംതിട്ട ടൗണിൽ സെൻ്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപം ജിയോ ഗ്രൗണ്ടിൽ വ്യാപാരമേള നടത്തുന്നതിനെതിരെ വ്യാപാരി വ്യവസായി സമിതി പ്രതിഷേധവുമായി രംഗത്ത്. ഹൈക്കോടതി റദ്ദാക്കിയ അനുമതിയുടെ അടിസ്ഥാനത്തിൽ വ്യാപാരമേള തുടരുകയാണെന്നാണ് വ്യാപാരി സംഘടനയുടെ ആരോപണം.

വ്യാപാരമേളയ്ക്കായി ഷെഡ് നിർമിക്കുന്നതിന്  നഗരസഭ നൽകിയ പെർമിറ്റ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹിയറിങ്ങുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് കക്ഷികൾക്ക് ലഭ്യമാക്കാതെയാണ് നഗരസഭ പെർമിറ്റ് അനുവദിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചാണ് കോടതി പെർമിറ്റ് റദ്ദാക്കിയത്.

എന്നാൽ കോടതി ഉത്തരവ് നിലനിൽക്കെ മേള തുടരുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് വ്യാപാരി വ്യവസായി സമിതി പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന് സമിതി എരിയാ പ്രസിഡൻ്റ് അബ്ദുൽ റഹീം മാക്കാർ, സെക്രട്ടറി ഗീവർഗീസ് പാപ്പി, യൂണിറ്റ് സെക്രട്ടറി ഷമീർ ബീമ തുടങ്ങിയവർ നേതൃത്വം നൽകി.

മേളയ്ക്ക് അനുമതി നൽകുന്നതിനെതിരെ വ്യാപാരി പ്രതിനിധികൾ നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും ആവശ്യമായ നടപടി ഉണ്ടായില്ലെന്നും സമിതി ആരോപിച്ചു. പ്രാദേശിക വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ പുറമേ നിന്നുള്ള വ്യാപാരികൾക്ക് പ്രത്യേക സൗകര്യം ഒരുക്കി മേള നടത്തുന്നതിനെതിരെയും പ്രതിഷേധക്കാർ രംഗത്തെത്തി.

നഗരത്തിലെ സ്ഥിരം വ്യാപാരികൾ നികുതിയും ലൈസൻസ് ഫീസും മറ്റ് ബാധ്യതകളും വഹിച്ച് വ്യാപാരം നടത്തുമ്പോൾ, കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ താൽക്കാലിക വ്യാപാരമേളയ്ക്ക് അവസരം നൽകുന്നത് തങ്ങളോടുള്ള വിവേചനമാണെന്നാണ് സംഘടനയുടെ നിലപാട്.

കോടതി ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും അനുമതിയില്ലാതെ നടക്കുന്ന വ്യാപാരമേള അടിയന്തരമായി നിർത്തിവയ്ക്കണമെന്നും വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദ്ദനം :ഹോസ്റ്റൽ ജീവനക്കാരനെതിരെ കേസ്

മൂന്നാർ :മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥികൾക്ക് മർദ്ദനമേറ്റു . സംഭവത്തിൽ ഹോസ്റ്റൽ ജീവനക്കാരൻ സത്താറിനെതിരെ പൊലീസ് കേസെടുത്തു.സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ആനിക്കാട്ടിന്റെ സമഗ്ര വികസനം ലക്ഷ്യം : അഡ്വ വർഗീസ് മാമൻ എംഎൽഎ

തിരുവല്ല : ആനിക്കാട്ടിലെ ശുദ്ധജല വിതരണ പദ്ധതിയും ഗ്രാമീണ റോഡുകൾ ഉൾപ്പെടെ ആനിക്കാടിന്റെ മുഖച്ഛായ മാറ്റുന്ന തരത്തിലുള്ള വികസനം ആയിരിക്കും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നടക്കുന്നതെന്ന് അഡ്വ.വർഗീസ് മാമൻ എംഎൽഎ പറഞ്ഞു കേരള...
- Advertisment -

Most Popular

- Advertisement -