Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് മഹോത്സവത്തിൻ്റെ...

മകരവിളക്ക് മഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ: ഭക്തർക്ക്  സുരക്ഷിതദർശനം സാധ്യമാക്കും

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമലയിൽ അവസാനമെത്തുന്ന ഭക്തനും  ദർശനം സാധ്യമാക്കി സുരക്ഷിതമായി മടക്കി അയക്കുകയാണ് ലക്ഷ്യമെന്ന് ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അരുൺ എസ് നായർ അറിയിച്ചു.

ശബരിമല മകരവിളക്ക്  മഹോത്സവത്തിൻ്റെ  സുഗമമായ നടത്തിപ്പിനായി എല്ലാ വകുപ്പുകളുടെയും പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.  ദേവസ്വം വകുപ്പ് മന്ത്രിയും ജില്ലാകളക്ടറും  ദേവസ്വം ബോർഡ് പ്രസിഡൻറ്റും വിളിച്ചുചേർത്ത യോഗങ്ങളുടെ ഭാഗമായിയുള്ള തീരുമാനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകൾ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങൾ തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

വലിയ ഭക്തജനത്തിരക്കാണ് ഉണ്ടാകുന്നത്. പ്രതിദിനം തൊണ്ണൂറായിരത്തിന് മുകളിൽ ഭക്തജനങ്ങൾ നിലവിൽ എത്തുന്നുണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 നാണ് പന്തളത്തുനിന്ന്  ആരംഭിക്കുന്നത്. ഇത് സുഗമമായി നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും വിവിധ വകുപ്പുകൾ ജനുവരി 10 ന് മുൻപ് പൂർത്തിയാക്കി പുനരവലോകനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

മകരവിളക്ക് ദർശിക്കുന്നതിനായി ഭക്തന്മാർ കൂടുന്ന സ്ഥലങ്ങളിൽ ജില്ലാകളക്ടറിൻ്റെ നേതൃത്വത്തിൽ പോലീസ്, വനം, ആരോഗ്യ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. വലിയാനവട്ടത്ത് തിരക്ക് ഉണ്ടായാലും ഘോഷയാത്രയെ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങൾ കൈക്കൊള്ളുന്നതിന് വനം വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala State Lotteries Results : Win Win Lottery W-773

1st Prize Rs.7,500,000/- (75 Lakhs) WU 384889 (PALAKKAD) Consolation Prize Rs.8,000/- WN 384889 WO 384889 WP 384889 WR 384889 WS 384889 WT 384889 WV 384889 WW 384889 WX...

പെന്‍ ബൂത്തുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്

റാന്നി : മാലിന്യനിര്‍മാര്‍ജനത്തില്‍ വേറിട്ട പദ്ധതിയുമായി അങ്ങാടി ഗ്രാമപഞ്ചായത്ത്. വിദ്യാലയങ്ങളില്‍ പെന്‍ ബൂത്ത് സ്ഥാപിച്ച് ശ്രദ്ധനേടുകയാണ് പഞ്ചായത്ത്. ഹരിത വിദ്യാലയങ്ങളായി മാറ്റുകയാണ് ലക്ഷ്യം. 2024-2025 ജനകീയാസൂത്രണ പദ്ധതിയിലൂടെയാണ് വിദ്യാലയങ്ങളില്‍ പെന്‍ ബൂത്തുകള്‍ സ്ഥാപിച്ചത്....
- Advertisment -

Most Popular

- Advertisement -