Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിൽ...

പെരിങ്ങര ഗ്രാമപഞ്ചായത്തിൽ വായനപക്ഷാചരണം സംഘടിപ്പിച്ചു

തിരുവല്ല : വായന പക്ഷാചരണത്തോടെ അനുബന്ധിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്തും പഞ്ചായത്ത് ഗ്രന്ഥശാലയുടെയും നേതൃത്വത്തിൽ വായനപക്ഷാചരണവും സ്കൂൾ കുട്ടികൾക്ക് പുസ്തകം പരിചയപ്പെടുത്തലും സംഘടിപ്പിച്ചു. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം  തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷീന മാത്യു അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റിക്കുമോനീ വർഗീസ്, ജയ എബ്രഹാം, ശർമള സുനിൽ, ശാന്തമ്മ ആര്‍ നായർ, ഷൈജു എം സി, മാത്തൻ ജോസഫ്, സനൽകുമാരി അശ്വതി രാമചന്ദ്രൻ, സുഭദ്രാരാജൻ, സുമതി എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്തിലെ യുവ എഴുത്തുകാരിയും ഏറ്റവും വലിയ കവി അരങ്ങിൽ പങ്കെടുത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ശിവപ്രിയ രതീഷിനെ യോഗത്തിൽ  അനുമോദിച്ചു. ശിവപ്രിയ രചിച്ച കഥാമിത്രം  കഥാസമാഹാരം എന്ന് പുസ്തക പ്രകാശനവും നടന്നു. സ്കൂളുകളിലെ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോറോ ഹെൽത്ത് ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം നൽകി

തിരുവനന്തപുരം : കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയമാക്കപ്പെട്ട ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി . ജൂലൈ 20ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത്...

പെരുന്നാൾ ദിനത്തിൽ അബ്ദുൽ റഹീം ജന്മനാട്ടിൽ

കോഴിക്കോട് : സൗദിയിൽ ജയിൽ മോചിതനായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജന്മനാട്ടിലെത്തി.പുലർച്ചെ റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്.എല്ലാവരോടും ഒരുപാട് നന്ദിയെന്നും...
- Advertisment -

Most Popular

- Advertisement -