Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsആഗോള വൈദിക...

ആഗോള വൈദിക സമ്മേളനത്തിന്  പരുമലയിൽ തുടക്കം

പരുമല: മലങ്കര ഓർത്തഡോക്സ് വൈദിക സംഘത്തിൻ്റെ  ഗ്ലോബൽ കോൺഫറൻസ് പരുമല സെമിനാരിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മാത്യൂസ് മാർ തിമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.

ഉത്തർപ്രദേശ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പ് സെക്രട്ടറി റോഷൻ ജേക്കബ് ഐ.എ.എസ് മുഖ്യപ്രഭാഷണം നടത്തി. പുന:പ്രസിദ്ധീകരിച്ച വൈദിക ഡയറക്ടറിയുടെ പ്രകാശനം കുറിയാക്കോസ് മാർ ക്ലിമ്മീസ് വലിയമെത്രാപ്പോലീത്ത നിർവ്വഹിച്ചു. തീം പുസ്തകപ്രകാശനം ഡോ.യാക്കോബ് മാർ ഐറേനിയോസ് നിർവ്വഹിച്ചു.

ഗീവർഗീസ് മാർ കൂറിലോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. ഡോ.തോമസ് വറുഗീസ് അമയിൽ, ഫാ. എൽദോ ഏലിയാസ്, ഫാ. ഡോ.നൈനാൻ വി. ജോർജ്ജ്, എന്നിവർ പ്രസംഗിച്ചു. സഖറിയ മാർ സേവേറിയോസ്, കെ. എൻ. മാത്യു വൈദ്യൻ കോറെപ്പിസ്കോപ്പാ, പ്രശസ്ത സംഗീത സംവിധായകൻ  ജെറി അമൽദേവ്, ഫാ. എം.സി പൗലോസ് എന്നിവർ ക്ലാസ് നയിച്ചു.

കേരള സംസ്ഥാനത്ത്  മുഖ്യമന്ത്രി വി.ഡി സതീശൻ്റെ നേതൃത്വത്തിൽ ചുമതല എടുത്ത മന്ത്രിസഭയെയും നിയമ സഭാ സാമാജികരേയും വൈദിക സംഘം അനുമോദിച്ച് ഫാ. ഡോ. മാത്യു വറുഗീസ് പ്രമേയം അവതരിപ്പിച്ചു. കോൺഫറൻസ് 21 ന് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക് മസ്തിഷ്ക ജ്വരം ; ഒരാള്‍ കൂടി മരിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു .വയനാട് ബത്തേരി സ്വദേശി രതീഷ് (45) ആണ് മരിച്ചത്.കോഴിക്കോട് മെഡിക്കൽ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു .അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്...

ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഗൗരവമായി കാണുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

തിരുവല്ല: സമൂഹത്തിൻ്റെ മാറ്റത്തിന് വേണ്ടി നിലകൊണ്ട് പ്രത്യാശയുടെ ഊന്ന് വടികളായി വൈ.എം.സി.എ കൾ മാറണമെന്നും മാനസിക ആരോഗ്യം തകരുന്ന സാഹചര്യത്തിൽ കായിക ആരോഗ്യം വർദ്ധിപ്പിക്കുന്ന മാറ്റത്തിന് യുവജനങ്ങളെ നയിക്കുവാൻ സാധിക്കണമെന്നും സംസ്ഥാന ജല...
- Advertisment -

Most Popular

- Advertisement -