Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് ...

ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക്  തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി

ശബരിമല : ദക്ഷിണാഫ്രിക്കൻ പാർലമെൻ്റിലേക്ക് തുടർച്ചയായ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ അനിൽ കുമാർ കേശവപിള്ള ശബരിമല ദർശനം നടത്തി. നീണ്ട 20 വർഷങ്ങൾക്ക് ശേഷം വെള്ളിയാഴ്ച പുലർച്ചെ അഞ്ച്  മണിയോടെയാണ് ഭാര്യ മിനി പിള്ള, സുഹൃത്ത് നരേന്ദ്രൻ എന്നിവരോടൊപ്പം അനിൽ കുമാർ അയ്യപ്പ ദർശനത്തിനായി എത്തിയത്.

ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിൽ നിന്നും ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച്  2019 ലും 2024ലും മെമ്പർ ഓഫ് പ്രൊവിൻഷ്യൽ ലെജിസ്ലേച്ചർ ( എം.പി.എൽ ) ആയി തിരഞ്ഞെടുക്കപ്പെട്ട അനിൽ കുമാർ 74 അംഗ സഭയിലെ ഏക ഇന്ത്യൻ വംശജൻ കൂടിയാണ്.

തിരുവല്ല മന്നംകരച്ചിറ സ്വദേശിയും മതിൽഭാഗം മാലിയിൽ പരേതനായ കേശവ പിള്ളയുടെയും ഈശ്വരി പിള്ളയുടെയും മകനായ അനിൽ കുമാർ 1990 കാലഘട്ടത്തിലാണ് ദക്ഷിണാഫ്രിക്കയിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലെ രാഷ്ട്രീയത്തിൽ സജീവമാവുകയായിരുന്നു.ശബരീശ ദർശന ശേഷം തന്ത്രി,മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങി  മലയിറങ്ങിയത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്

ആലപ്പുഴ: മഴക്കെടുതിയെത്തുടർന്ന് ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യധാന്യങ്ങളെത്തിച്ച് സബ് ജഡ്ജ്. ആലപ്പുഴ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജും സെക്രട്ടറിയുമായ പ്രമോദ് മുരളിയാണ് ആലപ്പുഴ തത്തംപള്ളി സെൻ്റ് മൈക്കിൾസ് സ്കൂളിൽ പ്രവർത്തിക്കുന്ന...

മീനമാസ പൂജയ്ക്ക് ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട :  മീനമാസ പൂജകൾക്കായി ശബരിമല നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. മീനം ഒന്നാം തീയതിയായ മാർച്ച് 15-ന് മാസപൂജകൾ തുടങ്ങും. 19-ന് രാത്രി 10-നാണ് അഞ്ചുദിവസത്തെ പൂജകൾ അവസാനിക്കുക. കളഭാഭിഷേകം,...
- Advertisment -

Most Popular

- Advertisement -